Thursday, October 3, 2024
Homeഅമേരിക്കതോമസുകുട്ടി വിട്ടോടാ... ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

തോമസുകുട്ടി വിട്ടോടാ… ✍രചയിതാവ്. സുനിൽ വല്ലാത്തറ ഫ്ലോറിഡാ

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

1990ൽ പുറത്തിറങ്ങിയ മുകേഷും സിദ്ധിക്കും നായകന്മാർ ആയ സിദ്ധിക്ക് ലാൽ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ്‌ സിനിമ ഇൻ ഹരിഹർ നഗറിലെ വൈറൽ ഡയലോഗ് ആണ് തോമസുകുട്ടി വിട്ടോടാ.

പഴയകാല കമ്മ്യുണിസ്റ്റ് നേതാവും നാടകചര്യനുമായ ഓ മാധവന്റെ പുത്രൻ ആയ മുകേഷ് 1982ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിൽ നായക വേഷം കെട്ടിയാണ് സിനിമ അഭിനയത്തിന് തുടക്കം കുറിച്ചത്.

പിന്നീട് 80കളുടെ മധ്യത്തോടെ സൂപ്പർ സംവിധായകൻ പ്രിയദർശന്റെ ബോയിങ് ബോയിങ്മ, ഴപെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സൂപ്പർ ഹിറ്റായ കോമഡി ചിത്രങ്ങളിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ചാണ് മലയാള സിനിമയിലേയ്ക്കുള്ള തന്റെ വരവ് അറിയിച്ചത്.

80തുകളുടെ അവസാനം മലയാള സിനിമയിൽ തരംഗമായ സിദ്ധിക്ക് ലാൽ കൂട്ടുകെട്ട് മുകേഷിന് ഏറ്റെടുത്തതോടെ ഹിറ്റുകളുടെ പെരുമഴ തന്നെ ഉദ്ഭവിച്ചു. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, മാന്നാർ മത്തായി സ്പീക്കിങ്, ഗോഡ് ഫാദർ ഈ സിനിമകൾ അതിനുദാഹരണമാണ്.

സിനിമകൾ കുറഞ്ഞപ്പോൾ ടെലിവിഷൻ ചാനൽ അവതാരകൻ ആയി വേഷമിട്ട മുകേഷിന്റെ സൂര്യ ടി വി യിൽ സംപ്രേഷണം ചെയ്ത ഞാൻ കോടീശ്വരൻ ജനങ്ങളുടെ ഇടയിൽ വലിയ പ്രതികരണം ആണ് ഉണ്ടാക്കിയത്.

ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിൽ ഇരുന്നപ്പോൾ കേരള സംഗീത നാടക അക്കാഡമി ചെയർമാൻ ആയ മുകേഷ് 2016ലും 21ലും കൊല്ലം നിയമസഭ മണ്ഡലത്തിൽ നിന്നും എം ൽ എ ആയി തെരെഞ്ഞെടുക്കപ്പെട്ടു.

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭ മണ്ഡലത്തിൽ എൻ കെ പ്രേമചന്ദ്രനോട് ഒരു കൈ പയറ്റി നോക്കിയെങ്കിലും പരാജയപ്പെട്ടു.

എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ ഇടവനക്കാടു സ്വദേശി ആയ സിദ്ധിക്ക് 1985ൽ പുറത്തിറങ്ങിയ ആ നേരം അൽപ ദൂരം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്കു കടന്നു വരുന്നത്.

തുടക്കത്തിൽ കൂടുതലും മുകേഷിന്റെയോ ജയറാമിന്റെയോ ജഗദീഷിന്റെയോ കൂട്ടുകാരൻ വേഷത്തിൽ കോമഡി ചിത്രങ്ങളിൽ ആണ് സിദ്ധിക്ക് അഭിനയിച്ചിരുന്നത്.

കുണുക്കിട്ട കോഴി, സിംഹവാലൻ മേനോൻ, കാസർഗോഡ് കാദർഭായ് ഇവയൊക്കെ സിദ്ധിക്കിന് വ്യത്യസ്ത റോളുകൾ കിട്ടിയ സിനിമകൾ ആണ്.

കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാത്സല്യത്തിൽ മമ്മൂട്ടിയുടെ അനുജൻ കഥാപാത്രം സിദ്ധിക്കിന് വലിയൊരു ബ്രേക്ക്‌ ആയിരുന്നു.

പിന്നീട് വില്ലൻ കഥാപാത്രെത്തിലേക്കു തിരിഞ്ഞ സിദ്ധിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി ചിത്രങ്ങളിൽ വില്ലനായി വേഷമിട്ടു.

അങ്ങനെ മമ്മൂട്ടിയും മോഹൻലാലുമായുള്ള വലിയ ബന്ധം അമ്മ സഘടനയിൽ സിദ്ധിക്ക് ശക്തമായ സാന്നിധ്യമായി.

2017ൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ചോദ്യം ചെയ്യുവാൻ ആലുവയിൽ പോലീസ് കൊണ്ടുപോയപ്പോൾ ദിലീപിന് വിട്ടയച്ച വെളുപ്പാൻ കാലം വരെ പോലീസ് സ്റ്റേഷനു പുറത്തു സിദ്ധിക്ക് കാത്തു നിന്നത് ദിലീപുമായുള്ള അടുത്ത ബന്ധത്തിന് തെളിവായി.

ദിലീപ് കേസ് ഉയർന്നു വന്ന സമയത്തു കൊച്ചിയിൽ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ചു നടന്ന അമ്മ ജനറൽ ബോഡി യോഗത്തിനിടെ മാധ്യമ പ്രവർത്തകരോട് മുകേഷ് തട്ടികയറിയത് ദിലീപിനോടുള്ള കൂറ് അടിവര ഇടുന്നതായിരുന്നു.

ഇപ്പോൾ ബലാൽസംഗ കേസിൽ പ്രതികൾ ആയിരിക്കുന്ന മുകേഷിനും സിദ്ധിക്കിനും താൽക്കാലിക ജാമ്യം ലഭിച്ചെങ്കിലും ഇൻ ഹരിഹർ നഗർ സിനിമയിൽ വിളിച്ചപോലെ തോമസുകുട്ടി വിട്ടോടാ എന്നു വിളിക്കേണ്ടി വരുമോ എന്നു കാത്തിരുന്നു കാണാം.

സുനിൽ വല്ലാത്തറ ഫ്ലോറിഡാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments