മലയിറങ്ങി വരും കിഴക്കൻ കാറ്റും
ചാറ്റൽ പൊടിഞ്ഞു വഴുതി
മാറും ഇളം മഴയും, ഉഷ്ണം
അധികം കനം വെയ്ക്കാതെ,
ഒരു മൃദുസ്‌പർശം പോലെയുള്ള
വെയിലും
ഭംഗി നിറയ്ക്കും വയലിൻ നാട്ടിൽ
പണ്ടൊരു സുൽത്താൻ
വലിയ പടയുമായി വന്നു, കാടുകൾ
വെട്ടി മാറ്റി, നാട്ടു വഴികളും ദേശ
പാതകളും വന്നു
കൂടെ വന്ന് സൈന്യം
തമ്പടിച്ചു ഈ ഭൂവിൽ
ഗണപതിയും മഹാവീരനും വാഴും
നാട്ടിൽ,
ഇവിടെ ഞാനിന്നൊരു
സ്മാർട്ട് ഫോൺ യുഗത്തിൽ, പച്ച
പരിഷ്‌കാരി,
ചുറ്റിയ നിരവധി ഉലകങ്ങളിൽ –
പച്ചപ്പിൻ്റെ ഭംഗി നിറയും കാവും,
കുളവും, മൺ ആട്ടയും, കുറിച്യ
അമ്പിന് തുടിപ്പും, പച്ചില ചാറും,
തേൻ വണ്ടും, കിളികൊഞ്ചലും
കേട്ട് ഈ മനോഹര ദേശത്ത്
നടന്ന് രസിപ്പൂ,
വെള്ളക്കാരൻ ഭയന്ന്
സുൽത്താൻ്റെ കോട്ടയെന്നും,
ഹന്നറു വീഥിയെന്നും, ഗണപതി
വാഴും വട്ട മെന്നും!
ഇവിടെ രാമൻ്റെ ചായക്കടയുണ്ട്,
ബഷീറിൻ്റെ പത്തിരി കടയുണ്ട്,
വർഗീസിൻ്റെ അപ്പകടയുണ്ട്,
മൂന്നിലും മതത്തിൻ്റെ രുചിയില്ല,
സൗഹൃദത്തിൻ്റെ നാടൻ വിഭവം
തരും സ്വാദ്!
സുൽത്താനും പടയും
വെള്ളക്കാരനും ഭയവും
എല്ലാം ഒരു ഭൂതകാലം
അവിടെ പാർക്കുവാൻ
ഇനി കഴിയില്ല നമ്മുക്ക്
ആർക്കുമെ,വരിക പുതു
കാലത്തിൻ സ്നേഹവും,
കാരുണ്യവും രുചിയും നുകർന്ന്
ജീവിക്കുക,
ഇത് പുതിയ കാലം
പുതിയ നഗരം
ഇവിടെ ഇല്ല വേർതിരിവിൻ
വേലിക്കെട്ടുകൾ,
ഉള്ളത്, മനുഷ്യർ കരുണയാൽ
പണിത് പാലങ്ങൾ!
വേർതിരിവില്ലാത്ത സുന്ദര നാടിനെക്കുറിച്ചുള്ള കവിത വളരെ മനോഹരം