Sunday, November 24, 2024
Homeഅമേരിക്കഫിലഡൽഫിയയിൽ സി. സി. ഡി. ഗ്രാജുവേഷനും, അവാർഡുദാനവും

ഫിലഡൽഫിയയിൽ സി. സി. ഡി. ഗ്രാജുവേഷനും, അവാർഡുദാനവും

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: 12 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലന ക്ലാസ്റൂം പഠനത്തിനുശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാൻ വെമ്പിനിൽക്കുന്ന ഹൈസ്‌കൂൾ ബിരുദധാരികളെ ആദരിച്ചു.

സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ ഈ വർഷം സണ്ടേസ്‌കൂൾ പന്ത്രണ്ടാം ക്ലാസിൽനിന്നും ഗ്രാജുവേറ്റുചെയ്‌ത്‌ ഡിപ്ലോമ നേടിയ 17 യുവതീയുവാക്കന്മാരാണു ആദരവിനർഹരായത്. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണു സി.സി.ഡി. ക്ലാസ് ഓഫ് 2024 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചു പ്രത്യേക പ്രാർത്ഥനകളും അനുഗ്രഹപ്രഭാഷണവും നടത്തിയത്. മതബോധന സ്‌കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2024 ആശംസകളർപ്പിച്ചു.

പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡൻ്റ് ആയ അലിസാ സിജിക്കു ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിൻ്റെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ കാഷ് അവാർഡും സർട്ടിഫിക്കറ്റും റവ. ഡോ. ജോർജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും നൽകി ആദരിച്ചു.

സി.സി.ഡി. പൂർവവിദ്യാർത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഈ വർഷം മുതൽ പുതുതായി ഏർപ്പെടുത്തിയ ഫാമിലി ഫ്രണ്ട്സ് സ്കോളർഷിപ് 1000 ഡോളർ കാഷ് അവാർഡ് ഏറ്റവും നല്ല ലേഖനകർത്താവായ അൻസു ജോജോക്കു ലഭിച്ചു.

2023-2024 ലെ എസ്. എ. റ്റി പരീക്ഷയിൽ സി. സി. ഡി. പന്ത്രണ്ടാം ക്ലാസിൽനിന്നും ഉന്നതവിജയം നേടിയ അലൻ ജോസഫ്, ആൻഡ്രൂ എബ്രാഹം എന്നിവർക്ക് എസ്. എം. സി. സി. നൽകുന്ന കാഷ് അവാർഡുകൾ എസ്. എം. സി. സി. ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡൻ്റ് ജോജോ കോട്ടൂർ നൽകി.

സി. സി. ഡി ഈയർബുക്കിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റുഡന്റ് എഡിറ്റർമാരായ ബ്രിയാന കൊചുമുട്ടം, ഹാന്നാ ജയിംസ്, ജയ് ക്ക് ബെന്നി, സ്റ്റാഫ് എഡിറ്റർ ജോസ് മാളേയ്ക്കൽ എന്നിവർക്കും വിശേഷാൽ അവാർഡുകൾ തദവസരത്തിൽ നൽകുകയുണ്ടായി.

അതോടൊപ്പം ഈ വർഷം മതബോധനസ്‌കൂളിലെ പ്രീ കെ മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽനിന്നും ബെസ്റ്റ് സ്റ്റുഡന്റ്റ്സ് ആയും, സമ്പൂർണ ഹാജർ നേടിയും മാതൃകയായ കുട്ടികളെയും ആദരിക്കുകയുണ്ടായി.

ഫോട്ടോ: ജോസ് തോമസ്

ജോസ് മാളേയ്ക്കൽ

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments