Friday, October 18, 2024
Homeമതംഡൽഹി ആഘോഷങ്ങൾ (ലഘു വിവരണം) തയ്യാറാക്കിയത്: ജിഷ ദിലീപ് ഡൽഹി

ഡൽഹി ആഘോഷങ്ങൾ (ലഘു വിവരണം) തയ്യാറാക്കിയത്: ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

ശക്തമായ ചരിത്ര പശ്ചാത്തലമാണ് ഇന്ത്യൻ തലസ്ഥാനമായ ഡൽഹി നഗരത്തിനുള്ളത്. ഇന്ത്യയുടെ വാണിജ്യ ഗതാഗത സാംസ്കാരിക കേന്ദ്രം എന്ന നിലയിലും രാഷ്ട്രീയ കേന്ദ്രം എന്ന നിലയിലും ഡൽഹിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.

ഡൽഹി നഗരത്തിന് ഡൽഹി എന്ന പേര് ലഭിക്കാനുള്ള കാരണം ഐതിഹ്യം അനുസരിച്ച് ബിസി ഒന്നാം നൂറ്റാണ്ടിൽ ഈ പ്രദേശം ഭരിച്ചിരുന്ന രാജാവായ രാജാ ദിലു കാരണമാണെന്ന് പറയപ്പെടുന്നു. ഡൽഹി-ഡെഹ് ലി, ഡില്ലി -ദില്ലി എന്നീ പേരുകളാൽ അറിയപ്പെടുന്ന നഗരം അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡൽഹി പ്രദേശത്തുടനീളം ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങൾ ചരിത്രത്തിന്റെ നിരന്തരമായ ഓർമ്മപ്പെടുത്തലുകളുടെ നേർക്കാഴ്ചകളാണ്. വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ആയിരം വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുന്നു.

ഡൽഹി സുൽത്താനേറ്റിന്റെ കാലത്ത് ഡൽഹിയുടെ രണ്ടാമത്തെ നഗരമായ സിരി സ്ഥാപിക്കപ്പെട്ടതോടെ ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഡൽഹി വളരുകയായിരുന്നു.

വൈവിധ്യമാർന്ന ആഘോഷങ്ങളുടെ നഗരമാണ് ഡൽഹി..വ്യത്യസ്ത സംസ്ക്കാരങ്ങളിലും, മതങ്ങളിലും ഉള്ള ആളുകൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും അവസരമൊരുക്കുന്നതാണ് ഉത്സവങ്ങൾ. എല്ലാ മതങ്ങൾക്കും ഓരോ ഉത്സവങ്ങൾ ഉണ്ട്. അവരവരുടെ ഉത്സവങ്ങൾ ഓരോ സമുദായവും ആഘോഷിക്കുന്നു. ഡൽഹി നഗരത്തിലെ ആഘോഷങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.

ജന്മാഷ്ടമി
****

ഡൽഹിയിൽ വിപുലമായി ആഘോഷിക്കുന്ന ആഘോഷങ്ങളിൽ ഒന്നാണ് ജന്മാഷ്ടമി. ഡൽഹിയിലെ കൃഷ്ണ ക്ഷേത്രങ്ങൾ അലങ്കരിക്കുകയും വിളക്കുകൾ തെളിയിക്കുകയും ചെയ്യുന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ ഒരുമിച്ച് കൃഷ്ണനെ സ്തുതിച്ചുകൊണ്ട്, നൃത്തം ചെയ്യുകയും ഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു.

ലോഹ്രി
***

മകരസംക്രാന്തിക്ക് മുമ്പ് ജനുവരി 13ന് ആഘോഷിക്കുന്ന മറ്റൊരു പ്രശസ്തമായ ആഘോഷങ്ങളിലൊന്നാണ് ലോഹ്രി. ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ലോഹ്രി ഉത്സവം പഞ്ചാബികളെ ഉദ്ദേശിച്ചുള്ളതാണ്.

ലോഹ്രി ദിനത്തിൽ ആളുകൾ കൂട്ടമായി വലിയ തീ കത്തിക്കുകയും അതിലേക്ക് ധാന്യങ്ങളും മധുരപലഹാരങ്ങളും പോപ്കോൺ തുടങ്ങിയവ എറിയുകയും ചെയ്യുന്നു. അഗ്നിക്ക് ചുറ്റും ആളുകൾ പ്രാർത്ഥിക്കുകയും നാടൻ പാട്ടുകൾ ആലപിച്ചുകൊണ്ട് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഉത്തരേന്ത്യയിലും പഞ്ചാബിലും വളരെ ജനപ്രിയമായ ഒരു ഉത്സവമാണ് ലോഹ്രി.

ബൈശാഖി
****


പഞ്ചാബികളുടെ പുതുവർഷ തുടക്കത്തിന്റെ ആരംഭമായ മറ്റൊരാഘോഷമാണ് ബൈശാഖി. മതപരമായ ഉത്സവമല്ല കർഷകരുടെ വിളവെടുപ്പ് ആഘോഷിക്കുന്ന വിളവെടുപ്പ് ഉത്സവം എല്ലാവർഷവും ഏപ്രിൽ ആണ് ആഘോഷിക്കുന്നത്.

ഈ ദിനം ആരാധനാലയങ്ങളിൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുകയും വിളക്കുകൾ തെളിക്കുകയും ചെയ്യുന്നു. പ്രാർത്ഥനയ്ക്ക് ശേഷം സന്ദർശകർക്ക് ലംഗാർ ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു.

ദീപാവലി
****


മറ്റൊരു പ്രധാന മതപരമായ ഉത്സവമാണ് ദീപാവലി. ദീപാവലി ആഗതമാകുമ്പോഴേക്കും വീടുകൾ വൃത്തിയാക്കുകയും ദീപങ്ങളും വിളക്കുകളും കത്തിച്ചുകൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു. വർണ്ണാഭമായ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുകയും പുതുവസ്ത്രങ്ങളും പടക്കങ്ങളും വാങ്ങി ദീപാവലിക്കായി ഒരുങ്ങുന്നു.

ദുർഗ്ഗാ പൂജ
*****


ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ദുർഗ്ഗാ പൂജ അഥവാ നവരാത്രി ഡൽഹി ഉത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ്. എങ്ങും പൂജാ പന്തലുകളാൽ അലങ്കൃതമാവുകയും വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ദുർഗ്ഗാദേവിക്ക് വേണ്ടി പ്രാർത്ഥനകൾ ആലപിക്കുകയും നൃത്തവും ചെയ്യുന്നു.

ഹോളി
***


തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ ആഘോഷമായ ഹോളിയാണ് മറ്റൊരു പ്രധാന ഉത്സവം. ഈ ദിനം പുതുവസ്ത്രങ്ങൾ അണിഞ്ഞ് കുടുംബ വീടുകളിൽ സന്ദർശനം നടത്തുന്നു. തെരുവുകളിൽ നിരവധി നിറങ്ങൾ, വാട്ടർ ബലൂണുകൾ ഉപയോഗിച്ചുകൊണ്ട് പരസ്പരം ദേഹത്തിൽ എറിയുകയും വെള്ളത്തിൽ കളിക്കുകയും ചെയ്യുന്നു.

ഹോളി ദിനത്തിൽ അഗ്നിയെ പ്രാർത്ഥിക്കുന്നതിനെ ഹോളികയെന്നും വൈകുന്നേരങ്ങളിൽ അഗ്നിയെ ജ്വലിപ്പിക്കുന്നതിനെ ഹോളിക ദഹൻ എന്നും വിളിക്കുന്നു. ഹോളി ദിനത്തിൽ അവർ പ്രധാനമായും ഭാംഗ് കുടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.

ഗുരു നാനാക്ക് ജയന്തി
*********-


സിക്കുമത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മദിനമായ ഗുരുനാനാക്ക് ജയന്തിയാണ് മറ്റൊരു പ്രധാന ഉത്സവം. ഈ ദിനം ഗുരുവിനെ സ്തുതിച്ച് ഭക്തിഗാനങ്ങൾ ആലപിക്കുകയും ഗുരുദ്വാരയിലേക്ക് വർണ്ണാഭമായ ഘോഷയാത്രകൾ നടത്തുകയും അവിടെ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു

നീതിപൂർവ്വകമായ പാത പിന്തുടരാൻ മുഴുവൻ സിഖ് തലമുറയേയും പ്രചോദിപ്പിച്ച ആത്മീയ ഗുരുവായിരുന്നു ശ്രീ ഗുരു നാനാക്ക്.

ഡൽഹി നഗരത്തിന്റെ തീക്ഷ്ണമായ ആഘോഷങ്ങളാണ് ഡൽഹിയിലെ ഉത്സവങ്ങൾ.

🙏
ജിഷ ദിലീപ് ഡൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments