Tuesday, January 14, 2025
Homeലോകവാർത്തകുവൈറ്റ് തീപിടുത്തം : കര്‍ശന നടപടികള്‍

കുവൈറ്റ് തീപിടുത്തം : കര്‍ശന നടപടികള്‍

കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ കസ്റ്റഡിയിൽ വയ്ക്കാനാണ് നിർദേശം

നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടിട്ടുണ്ട്.

കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് അൽ-യൂസഫ് സ്ഥിരീകരിച്ചു, നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാതെ നാളെ മുതൽ നിയമലംഘനം നടത്തുന്ന വസ്തുവകകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിഉത്തരവിട്ടു . മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിൽ 20 ആംബുലൻസുകളും 40 എമർജൻസി ടെക്നീഷ്യൻമാരും പങ്കെടുത്തതായി വിവരമറിഞ്ഞ ആരോഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി.ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പെട്ട ദാരുണമായ തീപിടുത്തവുമായി ബന്ധപ്പെട്ട്, ഇന്ത്യൻ എംബസി ഒരു എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സ്ഥാപിച്ചിട്ടുണ്ട്: ബന്ധപ്പെട്ട എല്ലാവരോടും അപ്‌ഡേറ്റുകൾക്കായി +965-65505246 എന്ന ഈ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments