Thursday, December 26, 2024
HomeUncategorizedകോന്നി മണ്ഡലം : നടപടികൾ പൂർത്തീകരിച്ച പട്ടയങ്ങൾ വിതരണം ചെയ്തു

കോന്നി മണ്ഡലം : നടപടികൾ പൂർത്തീകരിച്ച പട്ടയങ്ങൾ വിതരണം ചെയ്തു

കോന്നി :–മണ്ഡലത്തിൽ നടപടികൾ പൂർത്തീകരിച്ച പട്ടയങ്ങൾ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിതരണം ചെയ്തു. കോന്നി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ് അധ്യക്ഷനായിരുന്നു.

കോന്നി തഹസിൽദാർ നസിയ,ഭൂരേഖ തഹസിൽദാർ എന്നിവർ സംസാരിച്ചു.അർഹതപ്പെട്ട എല്ലാ ആളുകൾക്കും പട്ടയം വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. നടപടികൾ വേഗത്തിലേക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം എൽ എ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments