Friday, January 10, 2025
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 11 - അദ്ധ്യായം 16) ✍ റവ....

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 11 – അദ്ധ്യായം 16) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

മാതാപിതാക്കളോട്

മക്കളെ ബാലശിക്ഷയിൽ വളർത്തണം
എഫേ 6:4 “പിതാക്കന്മാരെ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർ ത്താവിന്റെ ബാലശിക്ഷയിലും പത്യോപദേശത്തിലും പോറ്റി വളർത്തുവിൻ
മക്കൾ ദൈവത്തിന്റെ ദാനമാണ്. മക്കൾ ഇല്ലാത്തവർ ഒത്തിരിയുണ്ട്. അതോർക്കുമ്പോൾ നമ്മൾ ഭാഗ്യവാന്മാരാണ്. മക്കളില്ലാത്തവർക്കുവേണ്ടി പ്രാർത്ഥിക്കുക.

ഒരാൾ എന്നോട് പറഞ്ഞു ശെമ്മാശാ ഒരു സ്ഥാനക്കാരൻ വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞു ഈ വീട് ഇരിക്കുന്നത് സ്ഥാനത്തല്ല. അ തുകൊണ്ട് ഈ വീട്ടിൽ ഒരുത്തൻ ആൺതരി വാഴില്ല എന്ന് പറഞ്ഞു. ഈ സ്ത്രീക്ക് അഞ്ച് ഓപ്പറേഷൻ കഴിഞ്ഞു. ഗർഭിണിയാകുമ്പോൾ സ്കാൻ ചെയ്യും പെൺകുട്ടിയായതുകൊണ്ട് കളയും. അഞ്ച് എണ്ണ ത്തിനെയും കളഞ്ഞിട്ട് ആറാമത് ഒരുആൺകുട്ടി ജനിച്ചു. പക്ഷെ ആ കുട്ടിക്കു കണ്ണിന് കാഴ്ചയില്ലാത്തതായിരുന്നു. ദൈവത്തിലാശ്രയിക്കാതെ സ്ഥാനക്കാരനെയും കണിയാനെയും മന്ത്രവാദിയേയും സമീപിച്ചാൽ ഇതാണ് ഫലം. ദൈവത്തിലാണ് ആശ്രയം വെക്കേണ്ടത്, അല്ലാതെ സാത്താനിൽ ആശ്രയിച്ചാൽ ഇത പോലെ സംഭവിക്കും.

ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിച്ച് തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പപേച്ചാൽ തീർച്ചയായും ദൈവം ആൺമക്കളെ ദാനമായി നൽകും.

ഈ ലോകത്തിൽ മൂന്നുവിധത്തിലുള്ള ആത്മാവുണ്ട്. ദൈവാത്മാ ദുരാത്മാവ്, മനുഷ്യന്റെ ആത്മാവ്. ഇതിൽ ദൈവാത്മാവ് വേ ദുരാത്മാവ് വേണോ.

ദൈവാത്മാവും മനുഷ്യാത്മാവും കൂടിച്ചേരുമ്പോൾ നല്ല വാക്കുകൾ നല്ല ഉപദേശങ്ങൾ നല്ല പ്രവർത്തനങ്ങൾ ഉണ്ടാകും. ദൈവാത്മാവും ദുരാത്മാവും കൂടിച്ചേരുമ്പോൾ അത്രത്തോളം കൊള്ളയും കൊലയും കുടുംബകലഹങ്ങളും ഉണ്ടാകുന്നു.

ദൈവത്തോട് അടുക്കുവാൻ പ്രയാസമാണ് എന്നാൽ സാത്താനോട് അടുക്കുവാൻ വെറും ഈസിയാണ്. ദൈവത്തോട് അടുത്തുവരുവിൻ എന്നാൽ അവൻ നിങ്ങളോട് അടുക്കും. സാത്താനോട് എതിർത്തു നി പിൻ എന്നാൽ അവൻ നിങ്ങളെവിട്ട് ഓടിപ്പോകും.

മാതാപിതാക്കൾ എന്നുപറഞ്ഞാൽ ഇന്ന് പലമക്കൾക്കും അലർജിയാ ണ്. അവർ പ്രായമായി ശരീരമെല്ലാം ചുക്കിച്ചുളിഞ്ഞ് കാണാൻ ഒരു സൗന്ദര്യവുമില്ലാതെ വയസായില്ലേ, ഇനി ഇപ്പോൾ സ്നേഹിച്ചിട്ട് എ ന്തകാര്യം.

പിതാവ് മകനെ മരത്തിൽ കെട്ടിയിട്ട് തല്ലുന്ന ചരിത്രമുണ്ടായിട്ടുണ്ട്. ഇതുപോലുള്ള ക്രൂരതകൾ കാണിക്കുന്ന പിതാക്കന്മാരെ കുറിച്ചല്ല പറയുന്നത്. എങ്കിലും പിതാവായാലും സ്വന്തം പിതാവല്ലേ, അവരെ ബഹുമാനിക്കുകയും കരുതുകയും അനുസരിക്കുകയും ചെയ്യണം. മാതാപിതാക്കളുടെ ഉപദേശം അനുസരിച്ച് ജീവിക്കുന്ന മക്കൾക്ക് ദൈവത്തിന്റെ തുണയുണ്ടാകും. അവരെ തകർക്കാൻ ദൈവത്തിലാശ്ര യിച്ച് ആർക്കും കഴിയില്ല.

എന്നാൽ മദ്യപിച്ച് തമ്മിത്തല്ലുണ്ടാക്കി നടക്കുന്ന അപ്പന്മാരെ ഏതു മക്കൾക്കാണ് ഇഷ്ടമാവുക. അവർ എങ്ങനെയെങ്കിലും ഒന്ന് ചത്തുകിട്ട ണമേ എന്ന് പ്രാർത്ഥിക്കുന്ന മക്കൾ കാണും. കാരണം അവർ സഹി ക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചുകാണും.

എന്നാൽ അച്ചടക്കമുള്ള കുടുംബത്തിൽ കുഞ്ഞുങ്ങളെ ചെറുപ്പം മു തൽ ശിക്ഷണത്തിൽ വളർത്തണം. ബാലശിക്ഷയിൽ ദൈവത്തെ കാ ട്ടികൊടുത്ത് വളർത്തണം. അപ്പോൾ അവർ വൃദ്ധനായാലും അതിൽ നിന്ന് വിട്ടുപോകയില്ല.
അവരുടെ തന്നിഷ്ടത്തിന് വിട്ടാൽ അവർ മാതാപിതാക്കളെ അനുസരി ക്കാതെവരും. കുടുംബത്തിന് അപമാനം വരുത്തുന്നവരും ആകും.

ടി വി പ്രോഗ്രാമുകൾക്കോ ക്രിക്കറ്റ് താരങ്ങൾക്കോ ഈ ലോകസുഖ ങ്ങൾക്കോ ഒന്നും മക്കളെ രക്ഷിക്കാൻ കഴിയില്ല. അവർക്ക് സ്നേഹം കൊടുത്ത് ദൈവത്തെ കൊടുത്ത് വളർത്തുക.

അവകാശം പങ്കുവെക്കുന്ന സമയത്ത് പക്ഷാഭേദം കാണിക്കാതെ പങ്കുവെക്കുക. കാരണം അപ്പനും അമ്മയ്ക്കും എല്ലാ മക്കളും ഒരു പോലെയാണ്.•
“ഒരുത്തി ഇഷ്ടയായും മറ്റവൾ അനിഷ്ടയായും ഇങ്ങനെ ഒരാൾക്ക് രണ്ട് ഭാര്യമാർ ഉണ്ടായിരിക്കയും അവർ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ മകൻ ആയിരിക്കയും ചെയ്താൽ അവൻ തന്റെ പുത്രന്മാർക്ക് ഭാഗിച്ചുകൊടു ക്കുമ്പോൾ അനിഷ്ടയുടെ മകനായ ആദ്യജാതന് പകരം ഇഷ്ടയുടെ മകന് ജേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകല അവകാ ശത്തിലും രണ്ടുപങ്കു അനിഷ്ടയുടെ മകന് കൊടുത്ത് അവന് ആദ്യജാ തനെന്ന് സ്വീകരിക്കണം. അവന് അവന്റെ ബലത്തിന്റെ ആരംഭമല്ലോ. ജേഷ്ഠാവകാശം അവനുള്ളതാകുന്നു.

മക്കൾക്ക് നല്ല മാതൃക കാണിക്കുകൊടുക്കേണ്ട ഉത്തരവാദിത്വം മാ താപിതാക്കൾക്ക് ഉണ്ട്. മാതാപിതാക്കൾ നല്ലരീതിയിൽ നടക്കുന്ന രീ തിയാണെങ്കിൽ മാത്രമേ മക്കൾ ആ പാരമ്പര്യം പിന്തുടരുകയുള്ളു. നല്ല സൗമ്യമുള്ളവരായി വളരുക വളർത്തുക.

മക്കളോട് സ്നേഹമുണ്ട് എങ്കിലും അത് ഉള്ളിലാണ് പുറമേക്കാണി ക്കുന്നില്ല. മക്കളെ സ്നേഹിക്കാനും സേവിക്കാനും സ്നേഹം പുറത്തു കാട്ടാനും പഠിക്കണം. സ്നേഹമുണ്ട് എന്ന് പറഞ്ഞാൽ പോരാ, അത് പ്രകടിപ്പിക്കണം.

ഒരു കുട്ടി പറഞ്ഞു, എന്റെ അപ്പച്ചൻ ഇതേവരെ എന്നെ സ്നേഹത്തോ ടെ നോക്കുകയോ തലോടുകയോ എടുക്കുകയോ ചെയ്തിട്ടില്ല. ഒരു സന്തോഷവാക്കില്ല ഉപദേശം ഒന്നും എനിക്ക് കിട്ടിയിട്ടില്ല എന്ന് പറ ഞ്ഞു.

മക്കൾ അമിതമായ കൂട്ടുകെട്ട് ഉണ്ടെന്നറിഞ്ഞാൽ അത് വിലക്കണം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. അതുകൊണ്ടുള്ള ദോഷ ഫലങ്ങൾ പറഞ്ഞുമനസിലാക്കണം.

മാതാപിതാക്കൾ ചെയ്യുന്നതിന്റെ പ്രതിഫലം മക്കൾക്കും ലഭിക്കും എന്ന് കാണാം. നല്ലതുചെയ്താൽ നല്ലതുലഭിക്കും. തിന്മ ചെയ്താൽ തിന്മ ലഭിക്കും. മക്കൾക്ക് മാതൃക നൽകി വളർത്തണം.

മക്കൾക്ക് ചെറുപ്പത്തിൽ കിട്ടുന്ന മനസിന്റെ മുറിവുകൾ മറക്കില്ല. ക ഞ്ഞിന്റെ കരച്ചിൽ മാറാനായി പറയും ദേ കാളിപെലക്കിളി വരുന്ന പാമ്പിച്ചി വരുന്നു പ്രേതം വരുന്നു. എന്നാൽ പിന്നീട് വളർന്നുവന്ന ലും ആ പേടി മാറില്ല. എന്നാൽ ദൈവഭയത്തിൽ വളരുന്ന കുട്ടികൾക്ക് ഒന്നിനെയും ഭ ണ്ടാകില്ല. ദൈവത്തെ മാത്രം ഭയം ഉണ്ടാകും. അവരുടെ ഭാവി ജീ വും സുരക്ഷിതമായിരിക്കും.
ആവർ 6:6 “ഇന്ന് ഞാൻ നിന്നോട് കൽപിക്കുന്ന വചനങ്ങൾ നിന്റെ ദയത്തിൽ ഇരിക്കണം. നീ കിടക്കുമ്പോഴും നടക്കുമ്പോഴും എഴുന്ന ന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.’ ഇങ്ങനെ ചെയ്താൽ മക്കൾ നന്നായി ദൈവപൈതലായി വളരും. അ തുപോലെ തന്നെ പെണ്മക്കളെ വീട്ടുജോലികൾ ചെയ്യാൻ പരിശീലിപ്പി ക്കണം. അത് അമ്മയുടെ ചുമതലയാണ്.

ചില ഉന്നതന്മാരുടെ മക്കൾ ചെത്തിമിനുക്കി ടി വി യും കണ്ട് മൊ ബൈലിലും നോക്കി തീറ്റയും ഉറക്കവും മാത്രവുമായി നടക്കുന്നത് കാണാം. അവർക്ക് ഒരു ചമ്മന്തി അരക്കാൻ പോലും അറിയില്ല. അവർ മറ്റൊരു വീട്ടിൽ ചെല്ലേണ്ടതല്ലെ. ചെല്ലുമ്പോൾ അമ്മായി അമ്മ സമ്മതിക്കുമോ. അവളും വിട്ടുകൊടുക്കില്ല. ഞാൻ ഇവിടെ ചമ്മന്തി അരക്കാൻ വന്നതല്ല. അതിനല്ല എന്റെ വീട്ടുകാർ ലക്ഷങ്ങൾ തന്ന് പറഞ്ഞയച്ചത്. ഞാൻ അങ്ങനെ വലിഞ്ഞുകയറി വന്നതൊന്നുമല്ല. ഇഷ്ടം പോലെ സ്വ ത്തുമായിട്ടാണ് വന്നത്. ഇങ്ങനെ പിന്നെ കുടുംബപ്രശ്നങ്ങൾക്ക് വ ഴിതെളിക്കും. ഉടനെതന്നെ മാറിത്താമസിക്കുന്ന കാര്യവും ആലോചിക്കും.

റവ. ഡീക്കൺ ഡോ. ടോണി മേതല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments