Wednesday, December 25, 2024
Homeസ്പെഷ്യൽഅന്താരാഷ്ട്ര വയോജന ദിനം. ✍.അഫ്‌സൽ ബഷീർ തൃക്കോമല

അന്താരാഷ്ട്ര വയോജന ദിനം. ✍.അഫ്‌സൽ ബഷീർ തൃക്കോമല

.അഫ്‌സൽ ബഷീർ തൃക്കോമല

1982 ൽ വാർദ്ധക്യത്തെ സംബന്ധിച്ച “വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി” ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിനു പിന്നാലെ 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ തീരുമാനമെടുത്തത് .
1991 മുതൽ ആചരിച്ചു തുടങ്ങി. 1999 വൃദ്ധരുടെ അന്തര്‍ദ്ദേശീയ വര്‍ഷമായി ആചരിച്ചിരുന്നു. എന്നാൽ ലോക ജനസംഖ്യയും വാർദ്ധക്യവും ചർച്ചയായ “മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതി “2002 ൽ പൊതു സഭ അംഗീകരിച്ചു . “കർമ്മശേഷിയുള്ള വാർദ്ധക്യം” ഒപ്പം വയോജനങ്ങളെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതിനെ കുറിച്ചുള്ള ചിന്തകളും “വൃദ്ധരുടെ ജീർണിപ്പ്”നെതിരെയുള്ള ബോധവൽക്കരണവുമാണ് ഈ ദിനം ലക്‌ഷ്യം വെക്കുന്നത് . ഇതിനു പുറമെ ഓഗസ്റ്റ് 21 ന് അന്താരാഷ്ട്ര തലത്തിൽ “മുതിര്‍ന്ന പൗരൻമാരുടെ ദിന”മായി ആചരിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഈ രണ്ടു ദിനങ്ങളും വയോജങ്ങൾക്കു
വേണ്ടിയുള്ളതാണ്.

ലോകത്തു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ രാഷ്ട്രീയ രംഗത്തും രാഷ്ട്രീയ പാർട്ടി
നേതൃത്വങ്ങളിലും വയോജനങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട് .പുതു തലമുറയ്ക്ക് അധികാരങ്ങളും പദവികളും കൈമാറി വിശ്രമ ജീവിതം നടത്തേണ്ടവർ അതിൽ അഭിരമിച്ചു ജീവിക്കുന്നു എന്ന വിമർശനങ്ങളും ആക്ഷേപങ്ങളും നിലനിൽക്കുമ്പോളും മറ്റു സമസ്ത മേഖലയിലും സ്വന്തം വീടുകളിൽ ഉൾപ്പടെ വയോ ജനങ്ങൾ മുഖ്യധാരയിൽ നിന്ന് തഴയപ്പെടുന്നതായാണ് കണ്ടുവരുന്നത് .മാത്രമോ വൃദ്ധ സദനങ്ങൾ കൂണ് പോലെ മുളച്ചു നിൽക്കുന്നതും വയോജനങ്ങളുടെ അരക്ഷിതാവസ്ഥ
എടുത്തു കാട്ടുന്നു .കുട്ടികൾ ഡേ കേറുകളിലും ,യുവ ജനങ്ങൾ സ്വയം ചര യന്ത്ര ഫോണിലും, വയോ ജനങ്ങൾ വൃദ്ധ സദനത്തിലും ,ചുരുക്കത്തിൽ ലോകം മുഴുവൻ വഴിയാധാരമാകുന്ന വർത്തമാന കാല കാഴ്ച അത്ര സുഖമുള്ളതല്ല.”നല്ല ബാല്യം നമ്മുടെ മക്കൾക്ക് നൽകിയാൽ ഒരു പക്ഷെ നല്ല വാർദ്ധക്യം” ലഭിക്കാം. നൽകിയില്ലെങ്കിൽ ഇരു കൂട്ടരും അരാജകത്വത്തിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല

ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളർച്ചയിൽ ആയുർ ദൈർഘ്യം വര്ധിച്ചതിന്റെ കാരണത്താൽ 1950 ല്‍ ലോകത്ത് 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം 20 കോടിയായിരുന്നത് 2000ല്‍ മൂന്നു മടങ്ങായി വര്‍ദ്ധിച്ച് 60 കോടിയായതും 2025 ല്‍ 100 കോടിയിലേക്കെത്തുമെന്നും ,ഇന്ന് പത്തിലൊരാള്‍ 60 കഴിഞ്ഞ ആളാണെങ്കില്‍ 2050 ല്‍ അഞ്ചിലൊരാള്‍ 60 വയസ്സ് കഴിഞ്ഞ ആളായിരിക്കും. 2150 ൽ അത് മൂന്നിലൊരാള്‍ 60 കഴിഞ്ഞവരായിരിക്കും എന്നാണു കണക്കാക്കപ്പെടുന്നത് .വയോ ജനങ്ങളുടെ വിശപ്പും ദാരിദ്ര്യവും ഇല്ലാതാക്കുകയും മാന്യമായി ജീവിക്കാനും രോഗ ചികിത്സ ലഭിക്കാനും സമാധാനത്തോടെ മരിക്കാനുംമുള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിന്‍റെയും ഭരണ കർത്താക്കളുടെയും ബാധ്യതയാണ്.ഒപ്പം അണുകുടുംബങ്ങളിൽ നിന്നും മാറി മുത്തശ്ശനും മുത്തശിയുമുള്ള കൂട്ട്കുടുംബ വ്യവസ്ഥിതിയിലേക്കു മാറുകയും വയോ ജനങ്ങളെ കൂടി ഉൾപ്പെടുത്തി ചോറും ചൊല്ലും കഥകളും കളിയുമായി നമ്മുടെ കുട്ടികൾ നേരും നെറിയും നന്മയും അറിഞ്ഞു ജീവിച്ചാൽ കുടുംബവും സമൂഹവും ഉണരുമെന്നതിൽ സംശയമില്ല..

പ്രസ്ഥാനങ്ങളെയും നാട്ടിൽ ഉയർന്നു നില്കുന്ന സ്ഥാപനങ്ങളെയും നട്ടു നനച്ചു വളർത്തി വലുതാക്കിയ വയോജനങ്ങളെ പുതു തലമുറ വേണ്ട വിധത്തിൽ അംഗീകരിക്കുന്നുണ്ടോ ?അവരുടെ സേവനങ്ങളോട് നന്ദിയുള്ളവരാണോ എന്നതും ഈ ദിനത്തിൽ ചർച്ച ചെയ്യട്ടെ ..

അന്താരാഷ്‌ട്ര വയോജന ദിനാശംസകൾ …

✍.അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments