Logo Below Image
Thursday, April 10, 2025
Logo Below Image
Homeനാട്ടുവാർത്തവനവാസി നഗറില്‍ ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി

വനവാസി നഗറില്‍ ഗാന്ധിവരയുമായി ഡോ. ജിതേഷ്ജി

ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ’ എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി .

ശബരിമല അട്ടത്തോട് വനവാസി നഗറില്‍ സംഘടിപ്പിച്ച ‘എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ‘ വേറിട്ട അനുസ്മരണ പരിപാടിയായി. വനവാസി നഗറിലെ  എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്.

പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന ‘സുഗതവനം ‘ ചാരിറ്റബിൾ ട്രസ്റ്റ് വനവാസി നഗറില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി അനുസ്മരണച്ചടങ്ങുകളുടെ ഉദ്ഘാടനവും ഡോ. ജിതേഷ്ജി നിർവഹിച്ചു.

പെരുനാട് ഗ്രാമപഞ്ചായത്ത് ശബരിമല വാർഡ്‌ മെമ്പർ മജ്ഞു പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനവാസി നഗര്‍ മൂപ്പന്‍  വി കെ നാരായണൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന വനം വകുപ്പിന്റെ ‘വനമിത്ര’ പുരസ്‌കാര ജേതാവുമായ എൽ സുഗതൻ, വനവാസി സാമൂഹ്യ പഠന കേന്ദ്രം അദ്ധ്യാപിക അഭിരാമി, സുനോജ്, സൗദി പ്രവാസി സൗഹൃദ കൂട്ടായ്മ കൺവീനർ മുരളി പണിക്കരേത്ത്  തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ