Thursday, December 26, 2024
Homeകേരളംശബരിമല : മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തുന്നു

ശബരിമല : മണിക്കൂറിൽ മൂവായിരത്തിലധികം ഭക്തര്‍ ദര്‍ശനം നടത്തുന്നു

ശബരിമല ദർശനമാരംഭിച്ചതു മുതൽ ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ. ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്.വെള്ളിയാഴ്ച രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ എത്തിയ ഭക്തർ 54,615 ആണ്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038.സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535.ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042.മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ദർശനം നേടുന്നുണ്ട്.ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ കഴിഞ്ഞ ദിവസം കണക്കുകള്‍ അവതരിപ്പിച്ചു . വാഹനങ്ങളുടെ എണ്ണവും പറഞ്ഞിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments