Thursday, December 26, 2024
Homeകേരളംപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ ജാമ്യത്തിനെതിരെ ഇ ഡി സുപ്രീം കോടതിയെ സമീപിച്ചു

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ ജാമ്യത്തിനെതിരെ ഇ ഡി സുപ്രീം കോടതിയെ സമീപിച്ചു

പത്തനംതിട്ട —കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി തോമസ് ഡാനിയലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കോടതിയെ സമീപിച്ചു. ഇ.ഡിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി തോമസ് ഡാനിയലിന് നോട്ടീസ് അയച്ചു.

ആയിരത്തിലധികം പരാതികളുള്ള കേസിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു . ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹര്‍ജി പരിഗണിച്ച് നോട്ടീസ് അയച്ചത്.

RELATED ARTICLES

Most Popular

Recent Comments