Tuesday, September 17, 2024
Homeകേരളംനാഷണൽ യൂത്ത് പാർലമെൻ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂന്നു പേർ പങ്കെടുക്കും

നാഷണൽ യൂത്ത് പാർലമെൻ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂന്നു പേർ പങ്കെടുക്കും

തിരുവനന്തപുരം— കേന്ദ്ര യുവജന കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്ര യുo ചേർന്ന് സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് പാർലമെൻ്റിൽ കാസിസ് മുകേഷ്( കാസർഗോഡ്), അഞ്ജന. ബി ( പാലക്കാട്), ആനന്ദ് റാം. പി ( മലപ്പുറം) എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

സംസ്ഥാന തല യൂത്ത് പാർലമെൻ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കാസിസ് മുകേഷാണ് (കാസർഗോഡ്) കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുക. നെഹ്റു യുവ കേന്ദ്ര സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച യൂത്ത് പാർലമെൻ്റിൽ വിജയികളായ 3 പേർക്കാണ് പരിപാടികളിൽ പങ്കെടുക്കുവാൻ അവസരം.

കേന്ദ്ര യുവജന കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയുo ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല യൂത്ത് പാർലമെൻ്റ് സംസ്ഥാന കായിക യുവജന കാര്യ ഡയറക്ടർ വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര സംഗതൻ സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡോ . എ.രാധാകൃഷ്ണൻ നായർ, ഡോ. ടി .സുന്ദരേശൻ നായർ, സന്ദീപ് കൃഷ്ണൻ, പി, ആർ.വേണുഗോപാൽ, നീത ശശിധരൻ, ജയകുമാരൻ നായർ പി. എൻ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

മാർച്ച് 5,6 തീയതികളിൽ പാർലമെൻ്റിൻ്റെ സെൻട്രൽ ഹാളിൽ നടക്കുന്ന അഞ്ചാമത് നാഷണൽ യൂത്ത് പാർലമെൻ്റിൽ വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം രൂപയും തുടർന്നുള്ള രണ്ടു സ്ഥാനക്കാർക്ക് 50000 രൂപവീതവും ക്യാഷ് അവാർഡ് ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments