Sunday, November 24, 2024
Homeകേരളംനെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി

നെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത ശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകര അറക്കുന്നിൽ കിടപ്പുരോഗിയായ മകളുടെ കഴുത്ത് മുറിച്ച് കൊല്ലാൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. അറക്കുന്നു സ്വദേശി ലീല (75)യാണ് മരിച്ചത്. മകൾ ബിന്ദു (48) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിന്ദുവിന്‍റെ കഴുത്തറുത്ത ശേഷമാണ് ലീല ആത്മഹത്യ ചെയ്തത്. ഹൃദ്രോഗത്തിന് ചികിത്സയായ ബിന്ദുവിനെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ബുദ്ധിമുട്ടാണ് കൃത്യത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിരാലംബയും സാമ്പത്തിക ബുദ്ധിമുട്ടുകളുമുള്ള ലീല (75)മകളുടെ ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന വിഷമത്തലായിരുന്നു. ലീലയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. അടുത്തിടെ ഹൃദ്രോഹത്തെ തുടർന്ന് ഏക മകനും മരണത്തിന് കീഴടങ്ങിയതോടെ കുടുംബം തികച്ചും അനാഥമായി.

തന്‍റെ കാലത്തിനുശേഷം മകൾക്ക് ആരുണ്ടെന്നുള്ള ആശങ്ക ലീലയെ വല്ലാതെ അലട്ടിയതായി സമീപവാസികൾ പറയുന്നു. പുലർച്ചെ മകളുടെ കഴുത്തറുത്ത ശേഷം ലീല മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലയുടെ ജീവൻ രക്ഷിക്കാനായില്ല. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ബിന്ദു ചികിത്സയിലാണ്. നെയ്യാറ്റിൻകര പോലീസ് തുടർനടപടികൾ എടുത്തുവരികയാണ്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments