Saturday, January 4, 2025
Homeകേരളംകേരള സംസ്ഥാന സർക്കാർ സാക്ഷരതാ മിഷൻ്റെ പത്താംതരം തുല്യതാ കോഴ്സുകൾക്ക് യുഎഇ യിൽ സെൻ്റർ ആരംഭിച്ചു.

കേരള സംസ്ഥാന സർക്കാർ സാക്ഷരതാ മിഷൻ്റെ പത്താംതരം തുല്യതാ കോഴ്സുകൾക്ക് യുഎഇ യിൽ സെൻ്റർ ആരംഭിച്ചു.

രവി കൊമ്മേരി, മലയാളി മനസ്സ് - യുഎഇ .

അജ്മാൻ: പതിനാറ് വർഷകാലമായി യുഎഇ ലെ വിദ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലായ് പ്രവർത്തിക്കുന്ന അൽ സിറാജ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്ന് മറ്റൊരു തിളക്കത്തിന് കൂടെ സാക്ഷ്യം വഹിക്കുകയാണ്. കേരള സംസ്ഥാന സർക്കാരിൻ്റെ സാക്ഷരതാ മിഷൻ്റെ പത്താം തരം തുല്യതാ കോഴ്സുകൾക്ക് പഠിക്കാനുള്ള യുഎഇ ലെ ഏക അംഗീകൃത സ്ഥാപനമായി അൽ സിറാജ് ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഇതിൻ്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത് യുഎഇ യിൽ പലതരം ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ്. വിദ്യാഭ്യാസ യോഗ്യതാ കുറവ് കൊണ്ട് പലതരം ജോലിക്കയറ്റങ്ങളും നിഷേധിക്കപ്പെടുന്ന ഒത്തിരി തൊഴിലാളികൾ ഇവിടെയുണ്ട്. എന്നാൽ അവർക്ക് പ്രവർത്തിയിൽ വളരെയധികം പരിചയസമ്പന്നത ഉണ്ടായിട്ടും, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളു കുറവ് മൂലം ജോലിക്കയറ്റം കിട്ടാത്ത സാഹചര്യമാണുള്ളത്. അങ്ങിനെയുള്ളവർക്ക് വളരെ നല്ലൊരു അവസരമാണ് ഇതിലൂടെ വന്നു ചേർന്നിരിക്കുന്നത്. പത്താം തരം തുല്യതാ പരീഷയ്ക്ക് പഠിക്കുന്നവർക്ക് 715/- ദിർഹമാണ് ഫീസ് നിജപ്പെടുത്തിയിരിക്കുന്നത്. ഈ പത്താം തരം പരീക്ഷ പാസ്സായാൽ ജോലി ചെയ്തു കൊണ്ട് തന്നെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളും കൂടാതെ തുടർപഠനത്തിനുള്ള അവസരങ്ങളും ഇവിടെത്തന്നെ ഉണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2024- 2025 വർഷത്തേക്കുള്ള പത്താം തരം തുല്യതാ പഠനത്തിനുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്.

ഇന്ത്യക്കാർക്കായി അണ്ണാമല യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാതരം ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടേയും അംഗീകൃത ഓവർസീസ് സ്ഥാപനമായി വളരെക്കാലമായി അജ്മാനിൽ പ്രവർത്തിച്ചു വരികയാണ് അൽ സിറാജ് ഗ്രൂപ്പ്. കൂടാതെ ജാമിയാ ഉറുദു അലിഖേർ ബോർഡിനു കീഴിൽ ഇന്ത്യക്കാരല്ലാത്തവർക്കും പത്താംതരവും പന്ത്രണ്ടാംതരവും പാസ്സാകാനുള്ള ഗവൺമെൻ്റ് അംഗീകൃത ബോർഡിൻ്റെ യുഎഇ ലെ പഠന കേന്ദ്രവും കൂടിയാണ് അൽ സിറാജ് പഠനകേന്ദ്രം. മാത്രമല്ല മറ്റ് പല ഇന്ത്യൻ യൂണിവേഴ്സിറ്റികളുടേയും ഹയർ വിദ്യാഭ്യാസ പഠന സൗകര്യങ്ങൾ ഓൺലൈനായും, അല്ലാതെയും പഠിക്കാനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. അതിലുപരി ഇന്ത്യൻ യൂണിവേഴ്സിറ്റി കൂടാതെ ബ്രിട്ടിഷ് ഗുണനിലവാരത്തിലുള്ള പാഠ്യ പദ്ധതിയും ഇവിടെ ലഭ്യമാണ്.

എല്ലാതരം പി ജി കോഴ്സുകളും യുഎഇ നിയമപ്രാബല്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റുകളോട് കൂടി പൂർത്തിയാക്കാൻ അൽ സിറാജ് വിദ്യാഭ്യാസ സ്ഥാപനം നിങ്ങളെ സഹായിക്കുന്നു. യുഎഇ യിൽ ജോലി ചെയ്യുന്നവർക്കു വേണ്ടിയുള്ളതാണ് ഇതിൽ ഭൂരിഭാഗം കോഴ്സുകളും. അവരുടെ സമയപരിധി കണക്കിലെടുത്തുകൊണ്ട് വിദ്യാഭ്യാസം പൂർത്തിയാക്കാനാവശ്യമായ പഠനക്രമികരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ അൽ സിറാജ് ഹയർ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഈ അവസരങ്ങൾ ഉപയോഗപ്പെടുത്തി നിരവധി കമ്പനികളിൽ ജോലി സുരക്ഷയും, പല പല ജോലിക്കയറ്റങ്ങളും നേടിയിട്ടുണ്ട്. അതിനാൽ കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സാക്ഷരതാമിഷൻ്റെ കീഴിലുള്ള ഈ പത്താം തരം തുല്യതാ പരീക്ഷ എഴുതുവാനും അതിലുടെ നിങ്ങളുടെ വിദ്യാഭ്യാസ നിലാവാരം ഉയർത്തുവാനുമുള്ള ഈ അവസരം യുഎഇ ലെ ആവശ്യമായ എല്ലാ പ്രവാസികളും ഉപയോഗിക്കണമെന്നും, അതിനായി www.alsirajhighereducation.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിക്കുകയാണ്.

റിപ്പോർട്ടർ,
രവി കൊമ്മേരി,
മലയാളി മനസ്സ് – യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments