Thursday, December 12, 2024
Homeകേരളംആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി...

ആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു

നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി ഏലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു.

മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് .

പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ . ജോഷ്വ മാര്‍ നിക്കോദിമോസ് എന്നിവര്‍ ആദരിക്കുന്നു. സേവനം അവശ്യം ഉള്ള നൂറുകണക്കിന് ആളുകള്‍ക്ക് ജീവകാരുണ്യത്തിന്‍റെ സൈറന്‍ മുഴക്കി മലയോര നാട്ടില്‍ അറിയപ്പെടുന്ന മനുക്ഷ്യസ്നേഹിയാണ് അഡ്വ. പ്രിൻസ് പി. തോമസ്സ് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments