Friday, January 3, 2025
HomeKeralaആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല';വിമര്‍ശനവുമായി ജി.സുധാകരന്‍*

ആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല’;വിമര്‍ശനവുമായി ജി.സുധാകരന്‍*

പത്തനംതിട്ട: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ്എം.പുതുശ്ശേരിയുടെ പുസ്തകത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചര്‍ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ ഒളിയമ്പ്.

”ആരാണ് ടീച്ചര്‍ അമ്മ, ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. രചനകളില്‍ അവരുടെ പേര് പറഞ്ഞാല്‍ മതിയെന്നുമാണ് ”ജി സുധാകരന്റെ വിമര്‍ശനം.തിരുവല്ലയില്‍ ജോസഫ്എം.പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവുള്ള ഒരുപാട് പേര്‍ കേരളത്തില്‍ മന്ത്രിമാര്‍ ആയിട്ടില്ല. പലരും പല തരത്തില്‍ മന്ത്രിമാര്‍ ആകുന്നുണ്ട്.നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. ഒരു മന്ത്രി ആകണമെങ്കില്‍ കുറച്ചുകാലം പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണം. ഒരു ലാത്തിയെങ്കിലും ദേഹത്ത്  കൊള്ളണമെന്നും സുധാകരന്‍ പറഞ്ഞു.

മന്ത്രിമാരുടെ വാഗ്ദാനങ്ങള്‍ പൊള്ളയാകുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കിട്ടുന്ന പോസ്റ്റ് പരമാവധി പ്രയോജനപ്പെടുത്തണം. സ്ഥാനം കിട്ടിയാല്‍ മുകളിലിരുന്ന് നിരങ്ങാന്‍ പാടില്ല. കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments