Saturday, November 23, 2024
Homeഇന്ത്യഉയര്‍ന്ന കൊളസ്‌ട്രോള്‍ നിശബ്ദനായ കൊലയാളിയാണ്, ശ്രദ്ധിക്കണം ; മാര്‍ഗനിര്‍ദേശങ്ങളുമായി സിഎസ്‌ഐ

ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിശബ്ദനായ കൊലയാളിയാണ്, ശ്രദ്ധിക്കണം ; മാര്‍ഗനിര്‍ദേശങ്ങളുമായി സിഎസ്‌ഐ

ഹൃദയാഘാതങ്ങള്‍ പരമാവധി തടയുക എന്നതിന്റെ ഭാഗമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ഷുഗറും കൊളസ്‌ട്രോളുമൊക്കെ ഇപ്പോള്‍ സര്‍വ സാധാരണമായ രോഗങ്ങളാണ്. ഇന്ത്യ ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ ലോകത്തെ എല്ലാ ഹൃദ്രോഗ വിദഗ്ധരും ഇതുവരെ യൂറോപ്യന്‍ സൊസൈറ്റി പുറത്തിറക്കിയ 20-19ലെ മാര്‍നിര്‍ദേശങ്ങളാണ് പിന്തുടര്‍ന്നിരുന്നത്.ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

1. *എന്താണ് ലിപിഡ്‌സ് അഥവാ ഡിസ്ലിപിഡിമിയ*

രക്തത്തില്‍ അസാധാരണമായ തോതില്‍ കൊഴുപ്പ് കാണപ്പെടുന്ന അവസ്ഥയാണ് ഡിസ്ലിപിഡിമിയ. ഈ അവസ്ഥയില്‍ എഡിഎല്‍കൊളസ്‌ട്രോള്‍( ചീത്തകൊളസ്‌ട്രോള്‍) കൂടുകയും എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ (നല്ല കൊളസ്‌ട്രോള്‍) കുറയുകയും ചെയ്യും.ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ നിശബ്ദ കൊലയാളി എന്നാണ് ഡിസ്ലിപിഡെ മിയ അറിയപ്പെടുന്നത്.

2.*മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ കാരണം*

ഹൃദയാഘാതങ്ങള്‍ പരമാവധി തടയുക എന്നതാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കാനുള്ള കാരണം. കാര്‍ഡിയോളജിസ് സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്‌ഐ)യാണ് ജൂലൈ നാലിന് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കോവിഡിന് ശേഷം ഹൃദ്രോഗികള്‍ കൂടിയ പശ്ചാത്തലം കൂടി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കാനുള്ള കാരണമാണ്.

3. *എങ്ങനെ നിയന്ത്രിക്കാം*

കൊളസ്‌ട്രോള്‍ നില കൂടുന്നത് ഹൃദ്രോഗം,പക്ഷാഘാതം തുടങ്ങി പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഭക്ഷണരീതി, വ്യായാമം, മരുന്ന് തുടങ്ങിയവയിലൂടെ ഇത് നിയന്ത്രിക്കാമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

4. *പ്രധാന നിര്‍ദേശങ്ങള്‍*

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നന്നായി ശ്രദ്ധ കൊടുക്കേണ്ടതാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കുടുബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗ സാധ്യതകള്‍ ഉണ്ടെങ്കില്‍ പതിനെട്ടു വയസിനോ അതിനുമുമ്പോ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് നടത്തണം. ഹൃദയ സംബമായ രോഗങ്ങളുള്ളവരുടെ എല്‍ഡിഎല്‍ നില നൂറില്‍ കുറവാണെങ്കില്‍ നോര്‍മല്‍ ആണെന്നാണ് മുമ്പത്തെ നിര്‍ദേശത്തിലുണ്ടായിരുന്നത്. എന്നാല്‍ അത് തെറ്റാണെന്നും എല്‍ഡിഎല്‍ നില 55 ല്‍ താഴെയായിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

5.*എങ്ങനെയുള്ളവരാണ് ശ്രദ്ധിക്കേണ്ടത്*

അപകട സാധ്യത കുറഞ്ഞവര്‍, മിതമായുള്ളവര്‍,ഉയര്‍ന്ന തോതിലുളളവര്‍, ഏറ്റവുംഅപകടസാധ്യതയുള്ളവര്‍ എന്നിങ്ങനെ തിരിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിട്ടില്ലാത്തവര്‍ അപകടസാധ്യത കുറഞ്ഞവരാണ്. പുകവലിക്കുക,പുകയില ഉപയോഗിക്കുക, ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, ഡിസ്ലിപ്‌ഡെമിയ, രക്തബന്ധത്തില്‍ ആര്‍ക്കെങ്കിലും ചെറുപ്പക്കാരില്‍ ഹൃദയാഘാതം ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉള്ളവര്‍ മിതമായ അപകടസാധ്യത ഉള്ളവരുമാണ്.

ഡയബറ്റിസ്,ഹൈപ്പര്‍ടെന്‍ഷന്‍, ഗുരുതരമായ വൃക്കരോഗങ്ങള്‍, രക്തബന്ധത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരാണ് ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലുള്ളത്. രക്തധമനികളില്‍ ബ്ലോക്ക്, ഇരുപതിലേറെ വര്‍ഷമായി പ്രമേഹം,രക്തബന്ധത്തില്‍ ആര്‍ക്കെങ്കിലും രക്തധമനികളില്‍ തടസ്സമുണ്ടാവുക തുടങ്ങിയവരാണ്     ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments