നീറ്റ്-യുജി പരീക്ഷാ പേപ്പറുകൾ ചോർന്നതുൾപ്പെടെയുള്ള ക്രമക്കേടുകളെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) അറിയിച്ചു.
ജൂൺ 23ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചത്. 2 ഷിഫ്റ്റായാണ് പരീക്ഷ നടത്തുകയെന്ന് എൻടിഎ അറിയിച്ചു.
പുതിയ നീറ്റ് പിജി പരീക്ഷാ തീയതി എങ്ങനെ പരിശോധിക്കാം?
1. ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in. സന്ദർശിക്കുക
2. NEET PG 2024 എക്സാം പേജിൽ നിന്ന് പരീക്ഷാ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. NEET PG 2024 പുതുക്കിയ പരീക്ഷാ തീയതി നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
4 പുതിയ പേജിൽ തുറന്നുവരുന്ന നോട്ടീസിൽ പരീക്ഷാ തീയതിയും സമയവും പരിശോധിക്കാം