Saturday, November 16, 2024
Homeഅമേരിക്കഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ...

ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണൽ കൺവെൻഷനും ഗ്ലോബൽ കൺവെൻഷൻ കിക്കോഫും മീറ്റ് ദി കാന്റിഡേറ്റും വൻ വിജയം.

ജോബി ജോൺ

ഫിലഡൽഫിയ: ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ; റീജിയണൽ കൺവെൻഷനും ഫോമാ ഗ്ലോബൽ കൺവെൻഷൻ കിക്കോഫും, മീറ്റ് ദി ക്യാൻഡിഡേറ്റ്  പരിപാടിയും ഏപ്രിൽ ഇരുപത് (04.20.2024) ശനിയാഴ്ച വൈകിട്ട് 5:30 ന് ഫിലഡഡൽഫിയ വെൽഷ് റോഡിലെ സിറോ മലബാബാർ ഓഡിറ്റോറിയത്തിൽ വച്ച് വൻ പൗരാവലിയുടെ സാന്നിധ്യത്തിലും സഹകരണത്തിലും വിജയകരമായി നടത്തപെട്ടു.

മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂരിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ലിറ്റി മെൽവിന്റെ പ്രാർത്ഥനാ ഗാനത്തെ തുടർന്ന് റീജിയണൽ ചെയർ പദ്മരാജൻ നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫോമാ നാഷണൽ പ്രസിഡന്റ് ഡോ ജേക്കബ് തോമസ് യോഗം ഉദ്‌ഘാടനം ചെയ്തു.

പ്രസ്തുത യോഗത്തിയിൽ റീജിയണൽ സെക്രട്ടറി ജോബി ജോൺ പ്രോഗ്രാം എംസിയായി പരിപാടികൾ നിയന്ത്രിക്കുകയും. തുടർന്ന് ഈ വരുന്ന ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുണ്ടക്കാനയിൽ നടത്തപ്പെടുന്ന ഗ്ലോബൽ കൺവെൻഷന്റെ റീജിയണൽ തലത്തിലുള്ള റെജിസ്ട്രെഷൻ കിക്കോഫ് ഫോമാ പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് പ്ലാറ്റിനം സ്പോസർ ജോർജ് മാത്യു (സി പി എ ) ചെക്ക് ഫോമാ പ്രസിഡഡന്റിനു കൈമാറി.

തദവസരത്തിൽ അംഗ സംഘടനകളുടെ പ്രസിഡന്റുമാർ ആശംസ പ്രസംഗം നടത്തി,
തങ്ങളുടെ സംഘടനകളിൽ നിന്നും ലഭിച്ച രെജിസ്ട്രേഷൻ ഫോമാ പ്രസിഡഡന്റിനു കൈമാറുകയും ചെയ്തു. റീജിയണൽ റെജിസ്ട്രെഷൻ കോർഡിനേറ്റർ ലിജോ ജോർജ് സ്പോട്ട് രെജിസ്ട്രേഷന് നേതൃത്വം നൽകി, ഏകദേശം 150 തിൽ പരം ഗ്ലോബൽ കൺവെൻഷൻ രെജിസ്ട്രേഷൻ മിഡ് അറ്റ്ലാന്റിക് റീജിയനിൽ നിന്നു ലഭിച്ചു. തുടർന്ന് 2024 – 26 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതിയ്ക്കുള്ള മത്സരാത്ഥികളുടെ മീറ്റ് ദി ക്യാൻഡിഡേറ്റിനു മുൻ പ്രസിഡന്റ് അനിയൻ ജോർജ് നേതൃത്വം നലകി. ഈ അവസരത്തിൽ ബേബി മണക്കുന്നേലിന്റെയും തോമസ് ടി ഉമ്മന്റേയും നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികൾ ഫോമയുടെ അടുത്ത ഭാവി പ്രവർത്തനങ്ങൾ തങ്ങൾ വിജയിച്ചാൽ എങ്ങനെ ആയിരിക്കും എന്ന് വിശദീകരിച്ചു.

തുടർന്ന് നടന്ന ചോദ്യോത്തര ചർച്ചക്ക് ഫോമാ സെക്രട്ടറി ഓജസ് ജോൺ നേതൃത്വം നൽകുകയും, അംഗങ്ങളുടെ ചോദ്യങ്ങൾക്കു സ്ഥാനാർത്ഥികൾ മറുപടി നൽകുകയും ചെയ്തു. പ്രസ്തുത യോഗത്തിയിൽ ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നേതാക്കന്മാരും റീജിയണൽ ഭാരവാഹികളും പങ്കെടുത്തു.

അതിഗംഭീവും മനോഹരവുമായ പരിപാടി ആസൂത്രണം ചെയ്ത മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂർ, സെക്രട്ടറി ജോബി ജോൺ, ചെയർമാൻ പദമരാജൻ നായർ, വൈസ് ചെയർ ഷാജി മിറ്റത്താനി, ട്രെഷർ ബിജു എട്ടുങ്കൽ, സ്പോർട്സ് കോർഡിനേറ്റർ ലിബിൻ പുന്നശ്ശേരിൽ, പി ആർ ഓ- ബോബി തോമസ്, വിമൻസ് റെപ് സ്വപ്ന രാജേഷ്, ജോയിന്റ് സെക്രെട്ടറി ടിജോ ഇഗ്നേഷ്യസ്‌, എന്നിവരടങ്ങിയ ഭാരവാഹികളെ ഫോമാ നാഷണൽ ടീം പ്രെത്യേകം അഭിനന്ദിച്ചു. ശേഷം പങ്കെടുത്ത എല്ലാവർക്കും റീജിയണൽ ട്രെഷർ ബിജു എട്ടുങ്കൽ നന്ദി പറയുകയും തുടർന്ന് വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ പര്യവസാനിച്ചു.

വാർത്ത: ജോബി ജോൺ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments