:”മിൽട്ടണും “മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി
കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിച്ചു .” മിൽട്ടൺ ന്യൂ ” കൊടുങ്കാറ്റിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് ആളുകളെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത് . സുരക്ഷയുടെ ഭാഗമായി ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് മുന്നറിയിപ്പ് നൽകി.
കൊടുങ്കാറ്റ് 255 കിലോമീറ്റര്‍ വേഗതയ്ക്കും മുകളിൽഎത്തി . അപകടകാരിയായ കൊടുങ്കാറ്റിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെ ജാഗ്രതാ നിര്‍ദേശം നല്‍കുകയായിരുന്നു . ഫ്ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ല്‍ ഉള്‍പ്പെട്ട ചുഴലിക്കാറ്റായി “മില്‍ട്ടണ്‍ “കരകയറും എന്നാണ് നിലവില്‍ ഉള്ള അന്തരീക്ഷ പഠന നിഗമനം . “മിൽട്ടണും “മുകളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി .
ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും ഇന്ധനക്ഷാമവും രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റഗറി 5ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം അല്ലെങ്കില്‍ വ്യാഴാഴ്ച രാവിലെയോടെ കരതൊട്ടേക്കും. ജനജീവിതം ദുഷ്കരമാക്കിയ ഹെലൻ കൊടുങ്കാറ്റില്‍ നിന്ന് ഫ്ലോറിഡ മുക്തമാകുന്നതിന് മുൻപാണ് മില്‍ട്ടണ്‍ എത്തുന്നത്. 1921ന് ശേഷം ആദ്യമായാണ് റ്റാമ്പ ബേയിലേക്ക് ചുഴലിക്കാറ്റ് നേരിട്ടെത്തുന്നത്.