Monday, December 23, 2024
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 27 | ശനി...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 27 | ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ദേഷ്യം രണ്ടു വശവും മൂർച്ചയുള്ള കത്തി പോലെയാണ്. ലക്ഷ്യമാക്കുന്നവനും, പിടിക്കുന്നവനും അപകടമുണ്ടാകും. “

മാതാ അമൃതാനന്ദമയി

നമ്മൾക്ക് ചില വ്യക്തികളോട് സംസാരിക്കാൻ തന്നെയിഷ്ടമില്ല കാരണം അവരുടെ ദേഷ്യം, നമ്മൾ പറയുന്നതോ, ചോദിക്കുന്നതോ ആയിരിക്കില്ല ഉത്തരം. സൗമ്യമായി ചോദിച്ചാൽ പോലും കടിച്ചു കീറാൻ വരുന്ന സ്വഭാവമുള്ളവരെയെല്ലാവരും അവഗണിക്കും. എന്നാലവർ ശീലിച്ചത് പലതുമവരുടെ സാഹചര്യങ്ങളിൽ കൂടെ ജീവിതത്തിൽ വന്നു ചേർന്ന സ്വഭാവമാകാം.

നല്ല ശീലങ്ങളും ദുഃശീലങ്ങളും ഓരോ വിലയിരുത്തൽ കൂടി വേർതിരിക്കാറുണ്ട്. സമൂഹം അംഗീകരിക്കുന്നുവെന്ന തരത്തിൽ വിശ്വസിച്ചു പോരുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാകും ആ വിലയിരുത്തൽ. സാമൂഹ്യപരമായ ചുറ്റുപാടിൽ അതുൾക്കൊള്ളാൻ സാധിക്കണം. എന്തിനോടും പുച്ഛഭാവമുള്ള വ്യക്തികളെയും കാണാം, അവർക്ക് പ്രത്യേകിച്ചു ആരോടും മമതയോ, സ്നേഹമോയില്ല സന്ദർഭങ്ങൾക്കനുസരിച്ചാണ് അവരുടെ സ്വഭാവം. അവരെ വിശ്വസിക്കാനും സാധിക്കില്ല ഒരാളെ തള്ളിപ്പറഞ്ഞു സ്വന്തം കാര്യം നോക്കാൻ മിടുക്കരുമാണ്. ചിലർ പുറമേ ദേഷ്യമൊക്കെ കാണിച്ചാലും മനസ്സിൽ സ്നേഹവും കരുതലും സൂക്ഷിക്കുന്നവരുമുണ്ട്. ഈ സ്വഭാവക്കാരുടെ പ്രധാന പ്രശ്നം ഈഗോയാണ്.

പല ശീലങ്ങളും പഠിക്കാൻ അവസരം ലഭിക്കുന്നത് മികച്ച ആളുകയുമായുള്ള സമ്പർക്കത്തിലൂടെയും, അനുഭവങ്ങളിലൂടെ ആയിരിക്കും. ലഭിച്ച നല്ലശീലങ്ങളെ എന്നെന്നും നിലനിർത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

എല്ലാവർക്കും സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments