ഒരു ജന്മമുരുവിട്ട ഗാനങ്ങളത്രയും
കണ്ണനോടെനിയ്ക്കുള്ള പ്രണയമല്ലെ.
മാനസ ചോരനാം മാധവ നിൻ മനം
കാണാതെ പോകുമോ മീരതൻ പ്രേമം.
തംബുരു മീട്ടി നിനക്കായി പാടുമ്പോൾ
അന്ധയാണെന്നും ഞാൻ നവനീത
കൃഷ്ണാ.
ഭക്തിയാൽ മുഴുകുന്നെൻ മാനസം
മഹാപ്രഭോ
ചിത്തത്തിൽ നിറയുന്നു നിൻ
രൂപമെന്നും.
ഇലയൊന്നനങ്ങിയാൽ നിൻ
പദസ്വനമെന്നു
കരുതി ഞാനുണരുന്നെൻ
മധുമോഹനാ ..
കാളക്കിടാവിൻ്റെ മണിയൊന്നു
കിലുങ്ങിയാൽ
കണ്ണൻ്റെ കാൽച്ചിലമ്പെന്നു ഞാൻ
കൊതിയ്ക്കുന്നു.
മണ്ണിലെനിക്കിന്നു മറ്റെന്തു
ചിന്തിയ്ക്കാൻ
ഗോപാലകാ നിൻ്റെ കേളികൾ മാത്രം.
മയിൽപ്പീലിയഴകായി വന്നെത്തി
നീയൻ്റെമടിയിലുറങ്ങുമോനവനീതം
നുകരുമോ?
മാനസവീണയിൽഞാൻ മീട്ടും
ഗീതികൾ
മായയിൽമറയ്ക്കല്ലെ മധുസൂതനാ
മരണംവരേയുംഞാൻനിൻ പാദ
ദർശനം
കണികണ്ടുണരാനായ്കാത്തിരിപ്പൂ.
ഒരു മാത്രയെങ്കിലും ചാരത്തണഞ്ഞു
നീ
പാവമീമീരതൻ നോവറിഞ്ഞീടുമോ
ഭക്തപ്രിയനാകും മുകുന്ദ മുരാരെ
നിത്യവും നിനക്കായ് ഞാൻ
കാത്തിടുന്നു.