Thursday, January 9, 2025
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 5 - അദ്ധ്യായം 10) ✍ റവ....

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 5 – അദ്ധ്യായം 10) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

2. കൂടെ കൂടെ ഒരു ആവശ്യം തന്നെ പറഞ്ഞ് ശല്ല്യപ്പെടുത്തുക.

ചില ഭാര്യമാർ ഭർത്താക്കന്മാർക്ക് വഹിക്കാൻ പറ്റാത്ത ചുമട് തലയിൽ വച്ചുകൊടുക്കും. അവർക്കു കിട്ടുന്ന ശമ്പളം വീട്ടുചിലവിനുപോലും തികയില്ല. അങ്ങനെ അയാൾ ഭാര്യയുടെ ആവശ്യം പിന്നത്തേക്ക് മാ റ്റിവക്കും.
ഭാര്യ ഇത് കാണുമ്പോൾ പിറുപിറുത്ത് ആവർത്തിച്ചുകൊണ്ടിരിക്കും. കുറച്ചുകേൾക്കുമ്പോൾ അവനു ദേഷ്യം വരും. ഇതാണ് അവസ്ഥ.

3. ഇയാളെ വിവാഹം ചെയ്തത് തെറ്റായിപ്പോയി എന്ന ചിന്ത

എപ്പോഴും മനസിനെ അലട്ടുന്ന ചിന്തകൾ ചിലഭാര്യമാരിലുണ്ട്. ഭർ ത്താവിന് ഒരു സൗന്ദര്യമില്ല, കഴിവില്ല, കൂടെ കൊണ്ട് നടക്കാൻ പറ്റി ല്ല. എന്റെ വീട്ടുകാർ എന്നെ ചതിച്ചു, ഇതിലും നല്ല ഒരു ഭർത്താവിനെ കിട്ടിയേനെ. ഇങ്ങനെയുള്ള ചിന്തകൾ അവളിൽ എപ്പോഴും വേട്ടയാ ടിക്കൊണ്ടിരിക്കും.
ദൈവമാണ് നിങ്ങളെ കൂട്ടിച്ചേർത്തത് നിനക്കു യോചിച്ച് തക്ക് ഇ ണയെത്തന്നെയാണ് തന്നത്. അല്പം സൗന്ദര്യം കുറവായാലും കഴിവ് കുറവായാലും നിന്റെ ഭർത്താവ് നിന്റെ കഴുത്തിൽ താലികെട്ടിയവനാ ണ്. ജീവിതാവസാനംവരെ കഷ്ടതയിലും ദുഖത്തിലും സന്തോഷത്തോ ടെ ഒരുമിച്ച് ജീവിക്കുക.

4. കൂടെകൂടെ പൊട്ടിത്തെറിക്കുന്ന അവസ്ഥ

ഭർത്താക്കന്മാർക്ക് സ്വന്തഭവനങ്ങളിൽ സ്വസ്ഥതയില്ല. എങ്ങോട്ടെങ്കി ലും പോയിട്ട് അല്പം താമസിച്ചാൽ ഭാര്യചോദിക്കും. നിങ്ങൾ ആരെ കാണാൻ പോയതാ മനുഷ്യ കാലമാടാ എന്നൊക്കെയാണ് ചോദിക്കുന്നത്.
അല്ലെങ്കിലും എനിക്ക് അറിയാം നിങ്ങൾ ഒട്ടാവള്ളിക്ക് പോകുന്നവൻ അല്ല എന്ന്, അതാണല്ലോ നിങ്ങളുടെ പാരമ്പര്യം. എന്റെ ജീവിതം തകർത്തു എന്റെ ജോലിയും പണവും സമ്പത്തും സ്വർണവും സൗന്ദ ര്യവും എല്ലാം നശിപ്പിച്ചു.
ഇനി എനിക്ക് ജീവിക്കണമെന്നില്ല. മരിച്ചാൽ മതി, നിങ്ങളെ ഞാൻ മ ര്യാദ പഠിപ്പിക്കും. ഇങ്ങനെയെല്ലാം വിളിച്ചുപറഞ്ഞ് ആ പാവത്തിന് സമാധാനം കൊടുക്കില്ല. പിന്നീടാണ് അറിഞ്ഞത് അന്ന് പോയത് മകളുടെ സ്കൂളിൽ പോയതാ യിരുന്നു എന്ന്. പിന്നെ ക്ഷമ ചോദിച്ചിട്ട് എന്ത് കാര്യം.

5. കാഴ്ച കാണാനും ധൂർത്തടിക്കാനുമുള്ള താല്പര്യം

ചിലർക്ക് എപ്പോഴും യാത്രചെയ്യുന്നതും കാഴ്ച്ചകൾ കാണാനും, പണം ധൂർത്തടിക്കാനും വലിയ ഇഷ്ടമാണ്. സ്വന്തക്കാരുടെ വീട്, ഷോപ്പിങ്, കാഴ്ചബംഗ്ലാവുകൾ സാരി വാങ്ങികൂട്ടൽ, ഇങ്ങനെ ധൂർത്തടിക്കൽ, ഭർത്താവിന്റെ വീട്ടിൽ അധികം നാൾ നിൽക്കുന്നത് ഇഷ്ടമല്ല. മാറി താമസിക്കണം, കാരണം ധൂർത്തടിക്കാൻ അവർ സമ്മതിക്കാത്തത് തന്നെ കാരണം.
ഇത്രയും നാളത്തെ പോലെയല്ല, ഒരു കുടുംബമായി മക്കളായി. ഇനി അല്പം ശ്രദ്ധിച്ച് ജീവിക്കുക, അത്യാവശ്യത്തിനു പണം ചിലവാക്കുക, ധൂർത്തടിക്കരുത്. ഒടുവിൽ അത് നാശത്തിൽ കലാശിക്കും.

6. ഭർത്താവിന്റെ ആവശ്യങ്ങൾ നിഷേധിക്കുന്നു

തന്റെ സ്വന്തം ഭർത്താവിന്റെ ആവശ്യങ്ങൾ ഭാര്യയല്ലാതെ പിന്നെ മറ്റാരാണ് നടത്തികൊടുക്കുക, അലക്കി തേക്കണം, മറ്റ് കാര്യങ്ങൾ എല്ലാം ഭാര്യ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കണം.
ചിലർ ശരീരത്തിൽ തൊടീക്കില്ല, സൗന്ദര്യം പോകുമെന്ന് മറുപടി. നി ങ്ങൾ ഒന്ന് മനസ്സിലാക്കു, നിങ്ങൾ തൊടാൻ സമ്മതിച്ചില്ലെങ്കിൽ സമ്മ തമുള്ളവർ ഇഷ്ടംപോലെയുണ്ട്. പിന്നെ പഴി പറഞ്ഞിട്ട് യാതൊരുകാ ര്യവുമില്ല.

7. കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിക്കാതെ ടി വി യിലും ഫോണി ലും ശ്രദ്ധിക്കുന്നവൾ

കുഞ്ഞിന് മുലപ്പാൽ കൊടുത്ത് ഉറക്കികെടുത്തും എന്നിട്ട് അയല്പക്ക ത്ത് പോയി അവരോട് വർത്തമാനം പറയും പിന്നെ കുഞ്ഞിന്റെ കര ച്ചിൽ കേട്ടാണ് ഓടിവരുന്നത്.

ഇത് ഒട്ടേറെ ഭവനങ്ങളിൽ സംഭവിക്കുന്നു. കുഞ്ഞ് കട്ടിലിൽ നിന്ന് താഴെവീഴുന്നു. അതിന്റെ കരച്ചിൽ കേട്ടാണ് എഴുന്നേൽക്കുന്നത്. മറ്റുചിലർ കുട്ടിയെ കളിക്കാൻ വിടും എന്നിട്ട് ടി വി ഓൺ ചെയ്ത് ഇ രിക്കും. ഇല്ലെങ്കിൽ ഫോൺ കളിച്ചുകൊണ്ടിരിക്കും. നടന്നുതുടങ്ങുന്ന കുട്ടികൾ കണ്ണിൽ കണ്ടത് എടുത്ത് കടിക്കും തി ന്നും. മുറ്റത്ത് കിടക്കുന്ന കോഴിക്കാഷ്ടം വരെ എടുത്ത് തിന്നുന്നു. അമ്മ ശ്രദ്ധിക്കാതെവരുമ്പോഴാണ് ഇവിടെ പ്രശ്നമാകുന്നത്.
വെറുതെ ഇരുന്നാലും വീടും പരിസരവും വൃത്തിയാക്കിയിടുകയില്ല. പാത്രങ്ങൾ നന്നായി കഴുകില്ല, വെള്ളം മൂടിവെക്കില്ല, തിന്ന് പത്രം അവിടെയും ഇവിടെയും കിടക്കും, വീടും മുറ്റവും അടിക്കില്ല തുടക്ക ലില്ല. മാറാമ്പലയും പൂപ്പലും പൊടിയും പിടിച്ച് വീട് വൃത്തികേടാവും. അവർക്ക് ടി വി, ഫോൺ എന്നിവയിൽ ശ്രദ്ധിക്കണം അത്രമാത്രം. മേച്ചകരമായ പുസ്തകങ്ങൾ, കെട്ടുകഥകൾ, നോവലുകൾ ഇതെല്ലാം കണ്ടും വായിച്ചും രസിക്കുന്നു. മക്കൾ അമ്മയോടൊപ്പം ഇരുന്ന് ടി വി യിൽ നിന്ന് ഡാൻസും പ്രണയരംഗങ്ങളും കണ്ടു പഠിക്കുന്നു. പിന്നെ അവരെ നിയന്ത്രിച്ചാൽ കിട്ടില്ല .

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments