Thursday, January 9, 2025
Homeസ്പെഷ്യൽഝണ്ഡേവാലൻ മന്ദിർ (ലഘു വിവരണം) ✍ജിഷ ദിലീപ് ഡെൽഹി

ഝണ്ഡേവാലൻ മന്ദിർ (ലഘു വിവരണം) ✍ജിഷ ദിലീപ് ഡെൽഹി

ഝണ്ഡേവാലൻ മന്ദിർ (ലഘു വിവരണം) ജിഷ ദിലീപ് ഡെൽഹി

തിരക്കേറിയ സെൻട്രൽ ഡൽഹിയുടെ അടുത്തുള്ള കരോൾബാഗിന് സമീപത്താണ് ഝണ്ഡേവാലൻ മന്ദിർ. ശക്തയായ ദുർഗ്ഗാദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

പരമ്പരാഗത ഹിന്ദു വാസ്തുവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഐതിഹ്യം അനുസരിച്ച് ഝണ്ഡേവാലൻ നിവാസികൾ കണ്ടെത്തിയ ഭൂഗർഭ ഗുഹ കാലക്രമേണ ആരാധനാ കേന്ദ്രമായി പ്രശസ്തമായി എന്നാണ് പറയപ്പെടു ന്നത്.

‘ഝണ്ഡേവാലൻ ‘ എന്ന പേര് ഹിന്ദി വാക്കായ ഝണ്ഡാസ് അല്ലെങ്കിൽ പതാകകളിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന് പറയപ്പെടുന്നു. വിവിധ ഭക്തർ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ഈ ക്ഷേത്രത്തിൽ പതാകകൾ സമർപ്പിച്ചു. അതിനാലാണ് ഈ ക്ഷേത്രത്തിന് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

ഝണ്ഡേവാലൻ യഥാർത്ഥത്തിൽ ഒരു പർവ്വത പ്രദേശമായിരുന്നുവെ ന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഈ ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് ആശ്വാസം നൽകുന്ന മാ ഝണ്ഡേവാലിക്കൊപ്പം, മാ കാളിയുടെയും, സരസ്വതി ദേവിയുടെയും വിഗ്രഹങ്ങൾ ഉണ്ട് ക്ഷേത്രത്തിന്റെ മുകൾത്തട്ടിൽ.

തറ നിരപ്പിൽ ആളുകൾ പൂജ നടത്തുന്ന സ്ഥലത്താണ് ഝണ്ഡേവാലി മാതയുടെ യഥാർത്ഥ വിഗ്രഹം. തൊട്ടടുത്ത പ്രദേശത്ത് താഴത്തെ നിലയിൽ ശിവപൂജ നടത്തുന്നതിനായി ഒരു ശിവമന്ദിറുമുണ്ട്.

ഈ ക്ഷേത്രത്തെക്കുറിച്ച് മറ്റൊരു കഥയും കൂടി നിലനിൽക്കുന്നുണ്ട്. വനത്താൽ മൂടപ്പെട്ടിരുന്ന ഈ പ്രദേശത്ത് ബദരീദാസ് എന്ന തുണി കച്ചവടക്കാരൻ പതിനെട്ടാം നൂറ്റാണ്ടിൽ ദേവിയുടെ കൊത്തുപണിയും കല്ല് ലിംഗവും കണ്ടെത്തിയതിനെ തുടർന്ന് ഈ സ്ഥലത്ത് വലിയ ക്ഷേത്രം പണിയുകയും പ്രാർത്ഥന പതാക സ്ഥാപിക്കുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

ഡൽഹിയിലെ ഏറ്റവും സവിശേഷവും പ്രശസ്തവുമായ ഈ ക്ഷേത്രത്തിന് താഴെയുള്ള ശ്രീകോവിലിൽ ബദരീ ദാസ് കണ്ടെത്തിയ യഥാർത്ഥ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നു.

ദയാലുവായ മാതാവ് അല്ലെങ്കിൽ ക്രുദ്ധനായ സിംഹത്തെ ഓടിക്കുകയും ഒന്നിലധികം കൈകളിൽ ആയുധം പിടിക്കുകയും ചെയ്യുന്ന വളരെ സമാധാനപരമായ ഭാവമാണ് ദേവീക്കുള്ളത്.

നവരാത്രി സമയത്ത് ദേവതകൾ സർവ്വാഭരണ വിഭൂഷിതവും, ആലങ്കാരികമായ വസ്ത്രങ്ങളാലും അലങ്കൃതമാക്കപ്പെടുന്നു. നവരാത്രങ്ങളുടെ ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രം പൂക്കളാലും, വിളക്കുകളാലും അലങ്കരിക്കപ്പെടുന്നു. അതിമനോഹരമായ ഈ കാഴ്ചയാണ് ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാക്കി ഈ ക്ഷേത്രത്തെ മാറ്റുന്നത്.

രാത്രി മുഴുവൻ പൂജകളും ഭക്തിഗാനങ്ങൾ ആലപിക്കുകയും എല്ലാവർക്കും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്നു. ഇവിടെ ശിവന്റെയും മറ്റ് ഹിന്ദു ദൈവങ്ങളുടേയും ആരാധനാലയവുമുണ്ട്.

ജാതിഭേദമില്ലാതെ സന്ദർശന യോഗ്യമായ ഈ ക്ഷേത്രം തീർത്ഥാടകരുടേയും വിനോദ സഞ്ചാരി കളുടേയും പ്രശസ്തമായ കേന്ദ്രമാണ്.

ദേവിയോടുള്ള ഭക്തിയും വിശ്വസ്തതയും പ്രതീകപ്പെടുത്തുന്ന ഝണ്ഡേവാലൻ മന്ദിർ ഇന്ത്യയുടെ സാംസ്കാരികവും, മതപരവുമായ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു ഇന്ന്.

ഹിന്ദുക്കളുടെ പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നായ ഝണ്ഡേവാലൻ മന്ദിർ രാവും പകലും മാ ദുർഗ്ഗാ മന്ത്രങ്ങളുടെ ജപത്താൽ പ്രതിധ്വനിക്കുന്ന ക്ഷേത്രം കൂടിയാണ്.മാ ആദി ശക്തിക്ക് സമർപ്പിച്ചിരിക്കുന്ന പുരാതനമായ ഈ ക്ഷേത്രത്തിലെ ദർശന സമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതൽ 10 വരെയുമാണ്.

ശുഭം 🙏

ജിഷ ദിലീപ് ഡെൽഹി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments