Logo Below Image
Friday, March 14, 2025
Logo Below Image
Homeസ്പെഷ്യൽആകാശവാണിയും ഞാനും ✍ഗിരിജൻ ആചാരി തോന്നല്ലൂർ

ആകാശവാണിയും ഞാനും ✍ഗിരിജൻ ആചാരി തോന്നല്ലൂർ

ഗിരിജൻ ആചാരി തോന്നല്ലൂർ

ആകാശവാണിയും ഞാനും തമ്മിലുള്ള ബന്ധം വർഷങ്ങളുടെ ബന്ധമാണ്. പതിമൂന്നാമത്തെ വയസ്സിൽ ആകാശവാണിയുടെ വിവിധ പ്രോഗ്രാമുകൾ കേട്ട് കത്തുകൾ എഴുതുകയും അവ ആകാശവാണിയുടെ എഴുത്തുപെട്ടിയിലേക്ക് കത്തുകൾ അയക്കുകയും അവ എഴുത്തുപെട്ടി പ്രക്ഷേപണം ചെയ്യുന്ന ദിവസം മുത്തശ്ശിയും അപ്പനും അമ്മയും സഹോദരങ്ങളും ഒരുമിച്ചു റേഡിയോയിലൂടെ ഞാൻ എഴുതിയ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്യുന്നത് വലിയൊരു അഭിമാനമായിട്ടാണ് അന്നും ഇന്നും കാണുന്നത്. ഇപ്പോൾ അൻപത്തിയഞ്ചു വയസിൽ നിൽക്കുമ്പോഴും വിവിധ മേഖലകളിലൂടെ നിരവധി സ്ഥാനമാനങ്ങളും ബഹുമതികളും അലങ്കരിക്കുമ്പോഴും വന്ന വഴികൾ ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം അവിടെനിന്നാണ് എല്ലാറ്റിനും തുടക്കം. അത് മറന്നാൽ ജന്മം നൽകിയ മാതാപിതാക്കളെ മറക്കുന്നതിനു തുല്യമാണ്. അങ്ങനെ മറന്നിട്ട് ഒരു വിജയവും വേണ്ട. ഇതുവരെ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ ആ നന്മവൃക്ഷങ്ങളുടെ അനുഗ്രഹമാണ്.

പറഞ്ഞുവന്നത് ആകാശവാണിയുടെ വിവിധ പ്രോഗ്രാമുകൾക്ക് അനുമോദനമായും വിമർശനമായും കത്തുകൾ അയക്കുമ്പോൾ അവയൊന്നും ഒരു മാറ്റവും വരുത്താതെ പ്രക്ഷേപണം ചെയ്യുകയും മറുപടി നൽകുകയും ചെയ്യുന്ന ആകാശവാണിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ…

1985-ഇൽ രൂപം നൽകിയ ആകാശവാണി സ്രോതാക്കളുടെ സംഘടനയായ “അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ “. ഇപ്പോഴും അതിന്റെ പ്രവർത്തനമേഖലയിൽ നിലകൊള്ളുന്നുവെന്നുള്ളതും ആദ്യകാലങ്ങളിൽ ആകാശവാണിയിലേക്ക് കത്തുകൾ അയച്ചിരുന്ന പലരും ഇപ്പോൾ ആകാശവാണിയുടെ വിവിധ നിലയങ്ങളിൽ ജീവനക്കാരാണെന്നുള്ളതും തീർച്ചയായും അഭിമാനം തോന്നുന്നു.

ആകാശവാണിയിലെ പ്രോഗ്രാമുകളെ വിലയിരുത്തിക്കൊണ്ട് ധാരാളം കത്തുകൾ എഴുതുകയും പിന്നീട് വർഷങ്ങൾക്കുശേഷം ആകാശവാണി തിരുവനന്തപുരം കൊച്ചി ദേവികുളം നിലയങ്ങളിൽ കവിതകൾ അവതരിപ്പിക്കുവാൻ കഴിഞ്ഞതും ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നു.

എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആകാശവാണിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🥰🙏🌹👍👌

ഗിരിജൻ ആചാരി തോന്നല്ലൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments