Monday, December 23, 2024
Homeനാട്ടുവാർത്തഅംഗനവാടി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) യാത്രയയപ്പ് യോഗം നടന്നു

അംഗനവാടി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) യാത്രയയപ്പ് യോഗം നടന്നു

പത്തനംതിട്ട : അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് യൂണിയൻ (സി ഐ ടി യു ) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് യാത്ര അയപ്പ് നൽകി. സി ഐ ടി യു ജില്ലാ സെക്രട്ടറി പി. ബി. ഹർഷകുമാർ യോഗം ഉദ്ഘാടനം ചെയ്യുകയും അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.ജി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്യാമ ശിവൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി സതി വിജയൻ, ട്രഷറർ ശോഭാരാജേഷ്, രാജേശ്വരി, കുഞ്ഞുമോൾ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments