പ്ലസ് ടു പരീക്ഷാ ഫലം ; 2,94,888 പേർ വിജയിച്ചു
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം വെബ് സൈറ്റുകളിൽ ലഭ്യമാണ് .
പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും.
പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in
വി.എച്ച്.എസ്.ഇ. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.nic.in