Logo Below Image
Sunday, April 6, 2025
Logo Below Image
Homeകേരളംകുഞ്ചാക്കോ ബോബന്‍ തന്റെ ആദ്യ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചു

കുഞ്ചാക്കോ ബോബന്‍ തന്റെ ആദ്യ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചു

28 വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായ പാച്ചിക്കക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി എന്ന വരികളോടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ആരംഭിക്കുന്നത്.ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ കുറിപ്പ് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന , നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എല്ലാ സഹപ്രവർത്തകരോടും കുഞ്ചാക്കോ ബോബന്‍ നന്ദി പറഞ്ഞു .

മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു. വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ.വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും ,വിവേകവും ,പക്വതയും ആ പരാജയങ്ങൾ നൽകി .

സിനിമയിൽ വിജയങ്ങളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു . കൂടുതൽ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ ആണ് കുറിപ്പ് അവസാനിക്കുന്നത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments