സംസ്ഥാന ധനകാര്യ കോർപറേഷനുകളുടെയും സംസ്ഥാന വ്യവസായ വികസന കോർപറേഷനുകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനമായ കൗൺസിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (കോസിഡിസി) ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന മല്ലേലിൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് മികച്ച സംരംഭത്തിനുള്ള പുരസ്കാരം ലഭിച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ വി കെ പ്ലാസ്റ്റിക്സ് എന്ന സ്ഥാപനത്തിന് മികച്ച ഒന്നാം തലമുറ സംരംഭത്തിനുള്ള പുരസ്കാരവും കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക് വെയിങ് സിസ്റ്റംസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയ്ക്ക് മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
കൂടാതെ മികച്ച കയറ്റുമതി യൂണിറ്റിനുള്ള പുരസ്കാരം പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോ ഇൻഗ്രെഡിയ നാച്ച്വറൽസ് പ്രൈവറ്റ് ലിമിറ്റഡിനും ഏറ്റവും നൂതനമായ ഉല്പന്നത്തിനുള്ള പുരസ്കാരം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അലൈബി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനും മികച്ച പരിസ്ഥിതി സൗഹൃദ യൂണിറ്റിനുള്ള പുരസ്കാരം ഇടുക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരമിൻ എക്സ്ട്രാക്ടിനുമാണ് ലഭിച്ചത്.
ഗുവാഹത്തിയിലെ വെറ്റിനറി സയൻസ് കോളജിൻ്റെ ഓഡിറ്റോറിയത്തിൽ വെച്ച് വെള്ളിയാഴ്ച നടന്ന ചടങ്ങിൽ വെച്ച് അസം ചീഫ് സെക്രട്ടറി ഡോ. രവി കോത്ത ഐ എ എസ്, അസം ധനകാര്യവകുപ്പ് സെക്രട്ടറിയും കമ്മീഷണറുമായ ശ്രീ. ജയന്ത് നർലിക്കർ ഐ എ എസ് എന്നിവർ പുരസ്കാരദാനം നടത്തി.
കേരള ഫിനാൻഷ്യൽ കോർപറേഷനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടിവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ്, അസിസ്റ്റൻ്റ് ജനറൽ മാനേജർ പ്രകാശ് വി എസ് എന്നിവർ സന്നിഹിതരായിരുന്നു.