Tuesday, January 7, 2025
Homeകേരളംആശ്വാസ്‌ 2024’: കെഎസ്‌എഫ്‌ഇ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു

ആശ്വാസ്‌ 2024’: കെഎസ്‌എഫ്‌ഇ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു

സംസ്ഥാനത്തുടനീളം കെഎസ്‌എഫ്‌ഇ ചിട്ടി, വായ്‌പാ കുടിശികൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാൻ തീരുമാനം. ഇതിനായി ‘ആശ്വാസ്‌ 2024’ പദ്ധതി ഓഗസ്റ്റ് ഒന്നിന്‌ ആരംഭിക്കും. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്‌എഫ്‌ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ്‌ നടപ്പാക്കുന്നതെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

കെഎസ്എഫ്ഇ ചിട്ടിയുടെ കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി കുടിശികയുടെ പലിശയിലും, വായ്‌പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ്‌ നൽകുന്നതാണ് ആശ്വാസ് 2024 പദ്ധതി.2018 ഏപ്രിൽ ഒന്നിനുമുമ്പ്‌ കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക്‌ 50 ശതമാനം പലിശ ഇളവും, വായ്‌പയ്‌ക്ക്‌ 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്‌.

2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ 40 ശതമാനവും, 2022 ഏപ്രിൽ മുതൽ 2023 മാർച്ച്‌ മാർച്ച്‌ 31 വരെയുള്ള കുടിശികകൾക്ക്‌ 30 ശതമാനം വീതവും, 2023 മാർച്ച്‌ ഒന്നുമുതൽ 2023 സെപ്‌തംബർ 30 വരെയുള്ള കുടിശികകൾക്ക്‌ 25 ശതമാനവും വീതമാണ്‌ ഇളവ്‌ ലഭിക്കുക. ഭവന വായ്‌പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന്‌ തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട്‌ തീർപ്പാക്കാനാകും.മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന്‌ തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും.

ശാഖയിൽനിന്ന്‌ റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട്‌ പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ്‌ കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക്‌ ചുമതല നൽകാനും തീരുമാനിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത്‌ മേളകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments