ആവശ്യമുള്ള ചേരുവകൾ
അരിപ്പൊടി ഒരു കപ്പ്
കറുത്തഎള്ള് 3 സ്പൂൺ
കുരുമുളകുപൊടി 1/2 സ്പൂൺ
കാശ്മീരി മുളകുപൊടി . ഒന്നര സ്പൂൺ
ജീരകം-
ഒരു സ്പൂൺ
മഞ്ഞൾപ്പൊടി 1/2 സ്പൂൺ
അയമോദകം 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഒരു പാത്രത്തിലേക്ക് അരിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകം , അയമോദകം, കുരുമുളകുപൊടി, എള്ള് , മുളകുപൊടി, ശകലം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക . കുറച്ചു വെള്ളം ഒഴിച്ച്ദോശ മാവ് പരുവത്തിലാക്കിയതിനു ശേഷം . ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് പപ്പടം മുങ്ങാൻ ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് തിളയ്ക്കുമ്പോൾ, തീ കുറച്ചതിനു ശേഷം കടയിൽ നിന്നുംവാങ്ങിവച്ച പപ്പടം. ഉണ്ടാക്കി വച്ചിരിക്കുന്ന ബാറ്ററിൽ മുക്കി എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും രണ്ടു വശവും മുരിയിച്ചെടുക്കുക!