മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ്ബഷീര്‍ ബുധനാഴ്ച നാമനിര്‍ദേശപത്രിക നല്‍കി. ബുധനാഴ്ച ആകെ ഒന്‍പതുപേരാണ് ജില്ലയില്‍ പത്രിക നല്‍കിയത്. പൊന്നാനിയില്‍ നാലുപേരും മലപ്പുറത്ത് അഞ്ചുപേരും. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയവരുടെ എണ്ണം 12 ആയി. മലപ്പുറത്ത് എട്ടുപേരും പൊന്നാനിയില്‍ നാലുപേരുമാണ് ആകെ പത്രിക സമര്‍പ്പിച്ചത്. ആകെ 19 സെറ്റ് പത്രികകളാണ് വന്നത്.
പൊന്നാനിയില്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി (യു.ഡി.എഫ്.), കെ.എസ്. ഹംസ (എല്‍.ഡി.എഫ്.), അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ (എന്‍.ഡി.എ.) എന്നിവരാണ് പത്രിക നല്‍കിയ മുന്നണി സ്ഥാനാര്‍ഥികള്‍.
പൊന്നാനിയില്‍ സി.പി.എം. ഡമ്മി സ്ഥാനാര്‍ഥിയായി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും ബുധനാഴ്ച പത്രിക നല്‍കി. മലപ്പുറത്ത് രശ്മില്‍നാഥ് (ബി.ജെ.പി. ഡമ്മി), പി. നാരായണന്‍ (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), കൃഷ്ണന്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി), തൃശ്ശൂര്‍ നസീര്‍ (സ്വതന്ത്രന്‍) എന്നിവരും പത്രിക നല്‍കി. ശനിയാഴ്ച മലപ്പുറത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി. വസീഫും ഡമ്മിയായി പി.കെ. അബ്ദുല്ല നവാസും എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ. എം. അബ്ദുള്‍സലാമും പത്രിക നല്‍കിയിരുന്നു. പത്രിക നല്‍കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.
ഇ.ടി.ക്ക് ആസ്തി 1.87 കോടി ; മലപ്പുറത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിനുള്ളത് 1,87,05,793 രൂപയുടെ ആസ്തി വകകള്‍. 80.87 ലക്ഷം രൂപയുടെ ജംഗമസ്വത്തുക്കളാണുള്ളത്. കൈവശമുള്ളത് 40,000 രൂപ. 1.06 കോടിയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. രണ്ട് കാറും സ്വന്തംപേരിലുണ്ട്. ഭാര്യക്ക് 15.46 ലക്ഷത്തിന്റെ സ്വത്താണുള്ളത്. 5.46 ലക്ഷത്തിന്റെ ജംഗമസ്വത്തും 10 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുക്കളുമാണ് ഇവര്‍ക്കുള്ളത്.