യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം സ്ഥാനം. ഹരിയാന സ്വദേശി ഹര്‍ഷിത ഗോയലിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം ഡോംഗ്രേ അര്‍ചിത് പരാഗിനാണ്. ആദ്യ അഞ്ച് റാങ്കില്‍ മൂന്നും വനിതകളാണ്.
ബി ശിവചന്ദ്രൻ (23), ആൽഫ്രഡ് തോമസ് (33), ആർ മോണിക്ക (39), പി പവിത്ര (42), മാളവിക ജി നായർ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മെയിൻ എക്സാം നടന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു അഭിമുഖം
അലഹബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് ശക്തി ദുബേ. പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ശക്തിയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹര്‍ഷിത ഗോയല്‍.ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ വിഷയങ്ങളായിരുന്നു ഹര്‍ഷിതയുടെ ഓപ്ഷണല്‍ വിഷയങ്ങള്‍.
സിവിൽ സർവീസ് പരീക്ഷയിൽ 47 റാങ്ക് സ്വന്തമാക്കാൻ ആയതിന്റെ സന്തോഷം പങ്കുവെച്ച് കൊട്ടാരക്കര സ്വദേശിനി ജി പി നന്ദന. രണ്ടാമത്തെ ശ്രമത്തിലാണ് വിജയം നേടിയതെന്നും പരിശ്രമിച്ചാൽ ആർക്കും സിവിൽ സർവീസ് എഴുതിയെടുക്കാമെന്നും നന്ദന ന്യൂസ് 18 നോട് പറഞ്ഞു. മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞെടുത്താണ് നന്ദന അഭിമാന നേട്ടം കൈവരിച്ചത്.