വ്യക്തമായ ലക്ഷ്യബോധത്തോടെ ജീവിക്കാം
ഒരാൾക്കും താൻ തനിക്കായി നിശ്ചയിക്കുന്ന, ലക്ഷ്യത്തിനപ്പുറത്തേക്കു വളരാനാവില്ല. മരക്കൊമ്പു് ലക്ഷ്യമായി കണ്ടു്, അതാൽ ചാടിപ്പിടിക്കാൻ ശ്രമിക്കുന്നവർക്കൊരിക്കലും മാനത്ത് എത്താനാവില്ല. നമ്മുടെ കഴിവുകൾക്കും, ചിന്തകൾക്കും, പരിധി നിശ്ചയിച്ച ശേഷം, നാം കാണുന്ന സ്വപ്നങ്ങൾ, നമ്മെ മറ്റെങ്ങുമെത്തിക്കുകയില്ല. എളുപ്പത്തിൽ നേടാൻ സാധിക്കുന്ന ലക്ഷ്യങ്ങൾ തങ്ങൾക്കായി നിശ്ചയിക്കുന്നവർ, വളരെ വേഗം അവിടെ എത്തിച്ചേരുകയും, അതിൽ മതിമയങ്ങി തങ്ങളുടെ ആയുസ്ല് ചെലവഴിക്കുകയും ചെയ്യും.
ലക്ഷ്യമില്ലെന്നതു പോലെ തന്നെ ദോഷകരമാണ്,ഔന്നിത്യമില്ലാത്ത ലക്ഷ്യങ്ങൾ, നിശ്ചയിക്കുയെന്നതും. സമൂഹത്തിൻ്റെ അംഗീകാര മാനദണ്ഡങ്ങൾക്ക് അനുസരിച്ചും, അയൽക്കാരുമായുള്ള താരതമ്യങ്ങൾക്കനുസരിച്ചും, തങ്ങളുടെ ജീവിത ലക്ഷ്യം നിശ്ചയിക്കുന്നവർ, താൽക്കാലിക കൈയ്യടിക്കൾകത്തു സ്വയം കീഴടങ്ങും. ആരുടേയും ലക്ഷ്യങ്ങൾ, ഒരു പോലെയാകണമെന്നില്ല, തൊഴിലിലായാലും, ജീവിതത്തിലായാലും. അസാധരണ നേട്ടങ്ങളുണ്ടാകുമ്പോൾ, ആൾക്കൂട്ടം കൈയടിക്കും. പക്ഷെ, ആരവങ്ങൾക്കിടയിൽ, ആത്മശോധന മറക്കുന്നവർ, അവിടം കൊണ്ട് അവസാനിക്കും. പൂർത്തീകരിക്കപ്പെടുന്ന എല്ലാ പ്രവൃത്തികളും ലക്ഷ്യങ്ങളല്ല. പലതും,ലക്ഷ്യത്തിനു മുമ്പുള്ള ഇടത്താവളങ്ങൾ മാത്രമാണ്.
എല്ലാ കരഘോഷങ്ങൾക്കിടയിലും, കാതോർത്തിരിക്കുന്ന ചിലരുണ്ട്. കരുതലോടെ നമ്മോടു കൂടെ നിൽക്കുന്നവർ,ഗുരുവായും, സുഹൃത്തുക്കളായും, പ്രോത്സാഹിപ്പിക്കുന്നവരും, കുറവുകൾ ചൂണ്ടിക്കാണിക്കുന്നവരുമാണ്. ഒരാളുടെ ലക്ഷ്യസാത്കാരത്തിന് കൈയടിക്കുന്നവർ മാത്രമുണ്ടായാൽ പോരാ, കരുത്തറിഞ്ഞു കൈ പിടിക്കുന്നവരും കൂടിയുണ്ടാകണം,
സർവ്വേശ്വരൻ തുണയ്ക്കട്ടെ
ഏവർക്കും നന്മകൾ നേരുന്നു. നന്ദി, നമസ്ക്കാരം