Friday, December 27, 2024
Homeഅമേരിക്കമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (5) ശ്രീമതി ഗിരിജാവാര്യർ ✍ അവതരണം: മേരി ജോസി മലയിൽ

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (5) ശ്രീമതി ഗിരിജാവാര്യർ ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

എഴുത്തച്ഛൻ മലയാളസാഹിതീഅവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം, പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാപുരസ്‌കാരം…..  അങ്ങനെ നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുള്ള ശ്രീമതി ഗിരിജാവാര്യർ ആണ് ഇന്നത്തെ നമ്മുടെ അതിഥി.

മലയാളി മനസ്സ് USA എന്ന ഓൺലൈൻ പത്രത്തെക്കുറിച്ച് താൻ ആദ്യം അറിയുന്നത് സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ഷെയറിങ്ങിൽ നിന്നാണെന്ന് ഗിരിജ മാഡം പറയുകയുണ്ടായി.

“പത്രത്തിന്റെ കെട്ടും മട്ടും, ഉള്ളടക്കത്തിന്റെ കാമ്പും ഒറ്റനോട്ടത്തിൽത്തന്നെ,എന്നെ ആകർഷിച്ചു എന്നുവേണം കരുതാൻ! ആനുകാലികങ്ങളിലും ഡിജിറ്റൽ മാഗസീനുകളിലും എഴുതാറുള്ള എനിക്കു “USA യിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിൽ ഒരിടം കിട്ടുമോ?  എന്നായി പിന്നത്തെ അന്വേഷണം!അതു ചെന്നെത്തിയത് രാജു ശങ്കരത്തിൽ എന്ന, ചീഫ് എഡിറ്ററിലേക്കാണ്.” മാഡം മലയാളിമനസ്സിലേക്ക് എത്തിയതിനെ കുറിച്ച് വിശദീകരിച്ചു.

കഥയും, കവിതയുമായി കഴിഞ്ഞുകൂടിയിരുന്ന തന്റെ  ആദ്യപരീക്ഷണമായ യാത്രാവിവരണം മലയാളി മനസ്സിലൂടെ വെളിച്ചം കാണുമെന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷം തോന്നിയെന്നും അവർ പറഞ്ഞു

അമൃത്സർ,കാശ്മീർ, വാരണാസി എന്നീ സ്ഥലങ്ങളിലേക്ക് താൻ നടത്തിയ യാത്രകളുടെ അനുഭവങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. തന്റെ ചെറുകുറിപ്പുകൾക്ക് വായനക്കാരുടെ അംഗീകാരം ലഭിച്ചു എന്ന അറിവ് ഒരു സമ്മാനരൂപത്തിൽ തേടിവന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൂടുതൽ യാത്രാനുഭവങ്ങളുമായി നിങ്ങളുടെ മുന്നിലെത്തണമെന്നതാണ് തന്റെ ഇപ്പോഴത്തെ മോഹം!  തന്റെ ഭാവി പരിപാടികൾ ഇതൊക്കെയാണെന്ന് പറഞ്ഞപ്പോൾ മലയാളിമനസ്സും ആ സന്തോഷത്തിൽ പങ്കുചേരുന്നു.

“എന്തേ ഇത് നേരത്തേ തോന്നിയില്ല?”എന്ന ചോദ്യം ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരവും ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു.

“We can’t go back to life and start everything all over again, but we can begin well today, so that it will have a beautiful ending.”

ശരിയല്ലേ? അതുകൊണ്ട് ശുഭാപ്തിവിശ്വാസത്തോ ടെയങ്ങു തുടങ്ങാം. തണലും തണുപ്പുമില്ലാത്ത ഈ കാലസഞ്ചാരത്തിൽ ഒരല്പം അക്ഷരക്കുളിരുമായി ജീവിതപ്പച്ചയാകാം!!” അവരുടെ വാക്കുകളിൽ ആത്മവിശ്വാസം നിറഞ്ഞുനിന്നു

2020-ൽ ചേക്കുട്ടിപ്പാവ, ( ചെറുകഥാ സമാഹാരം )2021ൽ വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്, ( ചെറുകഥാ സമാഹാരം )2022 ൽ അഞ്ചു കാക്കകൾ,(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ് നേടിയ പുസ്തകം )ചായക്കൂട്ട്- കവിതാസമാഹാരം. (അറ്റാഞ്ചേരി മാധവൻകുട്ടി പുരസ്‌കാരം നേടിയ പുസ്തകം.)  ഇവയൊക്കെയാണ് ഗിരിജാമാഡം രചിച്ച പുസ്തകങ്ങൾ.

പാലക്കാട് ജില്ലയിലെ അടക്കാപുത്തൂർ എന്ന കൊച്ചുഗ്രാമത്തിൽ അദ്ധ്യാപകനായ രാമവാര്യർ  മാഷുടെയും കമലാദേവിയുടെയും മകളായി ജനനം! ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം പുതുപ്പരിയാരം CBKM ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി അദ്ധ്യാപികയായി.2020 ൽ വിരമിച്ചു.

ഭർത്താവ് Dr. രാഘവവാര്യർ, ആയുർവ്വേദ ഡോക്ടർ ആണ്. മക്കൾ അഞ്ജനാവിപിൻ, നിയമത്തിൽ ബിരുദാനന്തരബിരുദം നേടി,അബുദാബിയിൽ ADNOC ൽ ജോലിചെയ്യുന്നു. മകൻ അനികൃഷ്ണൻ വാര്യർ UK യിൽ JLR ൽ എഞ്ചിനീയർ. മരുമക്കൾ : വിപിൻ, സുകന്യാവാര്യർ

കൊച്ചുമക്കൾ : ആഗ്നേയ് വിപിൻ, മാധവ്. എ. എസ്. വാര്യർ.  ഇതൊക്കെയാണ് മാഡത്തിന്റെ കുടുംബവിശേഷം.

എസ്. കെ.  പൊറ്റക്കാടിന്റെ പാത പിൻതുടർന്ന്, സഞ്ചാരകൃതികൾക്ക് പുതിയ അർത്ഥതലങ്ങളും നൂതനമായ മേച്ചിൽപ്പുറങ്ങളും നേടാൻ ശ്രീമതി ഗിരിജ വാര്യർക്ക്‌,യാത്രാവിവരണ ക്കുറിപ്പുകളിലൂടെ കഴിയട്ടേ എന്ന് മലയാളി മനസ്സ് ആശംസിക്കുന്നു!അതിലൂടെ മലയാളിമനസ്സും വളരട്ടെ!!🙏

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments