Saturday, November 23, 2024
HomeUncategorizedകോന്നി ഇളകൊള്ളൂർ അതിരാത്രത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

കോന്നി ഇളകൊള്ളൂർ അതിരാത്രത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

പത്തനംതിട്ട –കോന്നി ഇളകൊള്ളൂർ ക്ഷേത്രത്തിൽ സംഹിതാ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന അതിരാത്ര മഹായാഗത്തിന്‍റെ പ്രവർത്തനങ്ങൾക്കായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം ഗുരുവായൂർ തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ തന്ത്രി മoത്തിൽ വച്ച് നടന്ന യോഗത്തിൽ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും യുവ സംവിധായകനുമായ വിഷ്ണു മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നാരായണൻ നമ്പൂതിരി,സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ, ക്ഷേത്ര ദേവസ്വം പ്രസിഡൻറ് സരോജ് കുമാർ, ഹരികുമാർ പി.വി, മുരളീധരൻ പി.ആർ, അനീഷ് വാസുദേവൻ പോറ്റി, കെ.സി. പ്രദീപ് കുമാർ, അനിൽ രാജ് ആർ,അഭിലാഷ് അയോദ്ധ്യ എന്നിവർ സംസാരിച്ചു.

ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരി ( ചെയർമാൻ), എം ജി ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ, പി ആർ മുരളീധരൻ (ജനറൽ കൺവീനർ), പി.വി ഹരികുമാർ (പി ആർ ഒ), ഡോ.ജി ജയചന്ദ്ര രാജ്, കുമ്മനം രാജശേഖരൻ (മുൻ ഗവർണർ ) ,അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, കെ.എൻ സുബ്രമണ്യ അഡിക (കൊല്ലൂർ മൂകാംബിക), പുണർതം തിരുനാൾ നാരായണ വർമ്മ ( പന്തളം കൊട്ടാരം), ആപ്ത ലോകാനന്ദ സ്വാമി (രാമകൃഷ്ണ മഠം)താഴ്മൺ മഠം കണ്ഠര് മഹേഷ് മോഹനര്, കെ.സുരേന്ദ്രൻ, അഡ്വ.അടൂർ പ്രകാശ്, ചാണ്ടി ഉമ്മൻ ,കെ യു ജനീഷ് കുമാർ, T P സെൻകുമാർ, വിഷ്ണു മോഹൻ (സംവിധായകൻ),ജയേഷ് പിള്ള,രാജീവ് ആലുങ്കൽ, മുഹമ്മദ് ഷെറീഫ് (ഭാരതീയ വിദ്യാഭവൻ) കെ.പദ്മകുമാർ, അഡ്വ: ജയൻ ചെറുവള്ളി എന്നിവർ രക്ഷാധികാരികളായും 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഡോ.ഗണേഷ് ജോഗ്ലേക്കർ ആണ് യാഗത്തിന്‍റെ ആചാര്യൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments