Friday, December 27, 2024
Homeസ്പെഷ്യൽപ്രതിഭാ പരിചയം (74) സിന്ദു കൃഷ്ണ ✍അവതരണം: മിനി സജി കോഴിക്കോട്

പ്രതിഭാ പരിചയം (74) സിന്ദു കൃഷ്ണ ✍അവതരണം: മിനി സജി കോഴിക്കോട്

മിനി സജി കോഴിക്കോട്

സിന്ദുകൃഷ്ണ

ആകാശവും കടലും നിലാവും മഴയും പുഴയും വസന്തവുമില്ലാതെ എഴുത്ത് വിരഹമാകുന്നുവെന്ന് അഭിപ്രായപ്പെടുന്ന എഴുത്തുകാരി സിന്ദുകൃഷ്ണയെ കുറിച്ചാണ് ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്.

പ്രണയത്തിൻ്റെ മാസ്മരിക വരികളാൽ ഹൃദയം കീഴടക്കുന്ന എഴുത്തുകാരിയിലേക്കൊരെത്തി നോട്ടം..

നറുക്കൻ ചിറ വീട്ടിൽ സുകുമാരൻ സുശീല ദമ്പതികളുടെ ഇളയ മകളായി മലപ്പുറം ജില്ലയിലെ ചുള്ളിയോട് എന്ന ഗ്രാമത്തിൽ ജനനം. പറമ്പ,പൂക്കോട്ടുംപാടം എന്നീ സ്കൂളുകളിൽ പഠനം, മമ്പാട് കോളേജിൽ തുടർ പഠനവും നടന്നു. വിവാഹ ശേഷം
EMS സഹകരണ ആശുപത്രിയിൽ അക്കൗണ്ടൻ്റായിരുന്നപ്പോഴാണ് നിലമ്പൂർ സഹകരണ അർബൻ ബാങ്കിൽ ജോലി ലഭിച്ചത്

SBI ഉദ്യോഗസ്ഥനായ കൃഷ്ണകുമാറാണ് സിന്ദുവിൻ്റെ ഭർത്താവ്. തൻ്റെ നല്ല പാതിയുടെ സപ്പോർട്ടാണ് ഈ തിരക്കുപിടിച്ച ജീവിതത്തിലും എഴുത്ത് തുടർന്ന് പോകാൻ പ്രേരണയായതെന്നാണ് സിന്ദു കൃഷ്ണ പറയുന്നത്. നിലവിൽ
മണ്ണാർക്കാടിനടുത്തുള്ള കോട്ടോപ്പാടത്താണ് സകുടുംബം താമസം.

നീണ്ട ഇടവേളക്ക് ശേഷം ലോക്ക് ഡൗൺ കാലത്ത് എഴുത്തിലേക്ക് തിരിച്ചു വന്ന എഴുത്തുകാരി പെൺമഷി റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൂരാ ബുക്ക്സ് പ്രസാദകരായി സൂര്യനുദിക്കുന്ന രാത്രികൾ എന്ന 41 കവിതകളുടെ സമാഹാരം ഇറക്കി.

നവ മാധ്യമങ്ങളിലും,ആനുകാലികങ്ങളിലെയും സ്ഥിരം സാന്നിധ്യമാണ് . മലയാള മനോരമ, ജനയുഗം, സുപ്രഭാതം, ന്യൂസ്കേരള, കേരളവാർത്ത, കേരളപ്രണാമം, സാഹ്യാനം, കലാകൗമുദി, പെൺമഷി,ക ലിക, പച്ചില, ഇമ, ഇടം, മുബൈ ജാലകം, കഥാജാലകം, കേരള ഭൂഷണം, അക്ഷരദീപം, അക്ഷരദളം തുടങ്ങിയ മാഗസിനുകളിലും ഏഷ്യാനെറ്റിന്റെ ചില്ലയിലും, മനോരമ ഓൺലൈനിലും കവിതകൾ അച്ചടിമഷി പുരണ്ടു. കലാകൗമുദിയിൽ തന്നെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 4 കവിതകൾ അച്ചടിച്ചു വന്നു. സ്വന്തം സമാഹാരം കൂടാതെ വേറെ പതിനൊന്ന് സമാഹാരങ്ങളുടെയും ഭാഗമായി. അങ്ങനെ ഒരാൾ എന്ന പേരിൽ, സിന്ദു കൃഷ്ണ രചിച്ച ഒരു വീഡിയോ സോങ്ങ് വിനു താനകണ്ടിയുടെ സംവിധാനത്തിൽ ഈ ഡിസംബറിൽ പുറത്തിറങ്ങി.

വർദ്ധിച്ച ആവശ്യത്താൽ സൂര്യനുദിക്കുന്ന രാത്രികളുടെ രണ്ടാം പതിപ്പുമിറക്കിയ ഒരു എഴുത്തുകാരിയാണ് സിന്ദു കൃഷ്ണ. വായനക്കാരുടെ പിന്തുണയാണ് സമയത്തെ മറി കടന്നും എഴുത്തു മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രധാന ഊർജ്ജമെന്നാണ്
കവയിത്രിയുടെ നിലപാട്.

ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അഞ്ഞൂറിലധികം കവിതകൾ നമ്മുടെ പ്രിയപ്പെട്ട
എഴുത്തുകാരി എഴുതി കഴിഞ്ഞു. എഴുത്തു വഴിയിലെ പ്രതീക്ഷയേകുന്ന
ഈ സാന്നിധ്യത്തിന് ഇനിയും നല്ല രചനകൾ എഴുതാൻ കഴിയട്ടെയെന്ന്
നമ്മൾക്കാശംസിക്കാം..

അവതരണം: മിനി സജി കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments