Wednesday, December 25, 2024
HomeUS Newsപ്രതിഭാ പരിചയം (78) ശ്രീകല സുഖാദിയ. ✍അവതരണം: മിനി സജി

പ്രതിഭാ പരിചയം (78) ശ്രീകല സുഖാദിയ. ✍അവതരണം: മിനി സജി

മിനി സജി കോഴിക്കോട്

ശ്രീകല സുഖാദിയ.

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനനം. മുട്ടം ഹോളി ഫാമിലി സ്കൂൾ, സെൻ്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ ആയി സ്കൂൾ വിദ്യാഭ്യാസം.ചേർത്തല എസ്.എൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും, എൻ.എസ്.എസ് കോളേജിൽ നിന്ന് ഡിഗ്രീ പഠനവും പൂർത്തിയാക്കി. നാല്പത്തി രണ്ടാമത്തെ വയസ്സിൽ സാഹിത്യ ലോകത്തേയ്ക്ക് കടന്നു വന്നു. ഇത് വരെ ചെറുതും, വലുതുമായ നൂറ്റി അൻപതിൽ പരം കവിതകൾ, എൺപതോളം ഓർമ്മക്കുറിപ്പുകൾ,ചെറുകഥകൾ എന്നിവ എഴുതിയിട്ടുണ്ട്.ഓൺലൈൻ മാസികകളിൽ എഴുതി വരുന്നു.പത്തൊൻപത് കൂട്ട് സംരംഭങ്ങളായ പുസ്തകങ്ങളിൽ കവിതകളും, കഥകളും അച്ചടി മഷി പുരണ്ടു.”ഊഞ്ഞാലാ” ഇരുപത്തി നാല് ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ആദ്യ പുസ്തകമാണ്.”തനിയെ” 36 കവിതകൾ അടങ്ങിയ രണ്ടാമത്തെ പുസ്തകവും.

ബുക്ക് കഫെ പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ 2021 ലേ കാവ്യ പുരസ്കാരം,പരസ്പരം വായനാകൂട്ടം പുരസ്കാരം,2022 ലെ സുധീർ സ്മാരക സാഹിത്യ പുരസ്കാരം,അമേരിക്കൻ ഓൺലൈൻ പത്രമായ ‘മലയാളി മനസ്സ് ‘ ൻ്റെ വിഷു കവിതാ പുരസ്കാരം ,”ദാനം” എന്ന ഹൈകൂ കവിതയ്ക്ക് കേരള ബുക്ക് ഓഫ് റെക്കോർഡ്സ്,എഴുത്തച്ഛൻ ഫെല്ലോഷിപ്പ് എന്നിവ ലഭിക്കുകയുണ്ടായി.ഊഞ്ഞാലാ..എന്ന ആദ്യ പുസ്തകത്തിന് 2022 ലെ PAT award ലഭിച്ചു.2022 ലെ മാമ്പഴം പ്രതിഭാ പുരസ്കാരം,കലാ സാഹിത്യ മേഖലയിൽ ഉള്ള പ്രതിഭകൾക്ക് ഭാരത് സേവക് സമാജ് (BSS New Delhi)നൽകിവരുന്ന National Honarary Award 2023 ലഭിക്കുകയുണ്ടായി.

മിനി സജി കോഴിക്കോട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments