വൃദ്ധന്മാർ അറിഞ്ഞിരിക്കേണ്ടത്
തീത്തോസ് 2:1…6 “നീയോ പരോപദേശത്തിന് ചേരുന്നതു പ സ്താവിക്ക. വൃദ്ധന്മാർ നിർമ്മദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യ മുള്ളവരും ആയിരിക്കേണം എന്നും വൃദ്ധന്മാരും അങ്ങനെ തന്നെ നടപ്പിൽ പവിത്രയോഗ്യന്മാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കേണമെന്നും ദൈവവചനം ദുഷി ക്കപ്പെടാതിരിക്കേണ്ടതിന് യൗവ്വനകാരത്തികളെ ഭർത്യപ്രിയന്മാരും പുത്രപ്രിയന്മാരും സുബോധവും പാതിവൃത്ത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ഭയമുള്ളവരും ഭർത്താക്കന്മാർക്ക് കീഴ്പ്പെടുന്ന വരും ആയിരിക്കാൻ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായി രിക്കേണം എന്നും പ്രബോധിപ്പിക്ക.ഒരു ക്രിസ്ത്യാനിക്ക് മറ്റുള്ളവരിൽ നിന്നും വേർപെട്ട അനുഭവം ഒരു വേർപാട് വേണം. മറ്റുള്ളവരെക്കാൾ വ്യത്യസ്തമായ നല്ല പെരുമാറ്റം, സംസാരം, ഇടപെടൽ, പ്രവർത്തനങ്ങൾ, സഹായങ്ങൾ എല്ലാം ശ്രദ്ധിക്കണം.
മാതാപിതാക്കൾ ഇന്ന് ഒട്ടേറെ ഭവനങ്ങളിൽ അധികപ്പറ്റായിരിക്കുക യാണ്. വീതംവെച്ച് അവരവർക്കുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ അപ്പ നും അമ്മയും പുറത്ത്. അവരൊന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു എന്നാണ് ചിന്തിക്കുന്നത്.
എന്നാൽ എത്രവയസായാലും എന്റെ അപ്പനും അമ്മയുമാണ് എന്റെ ഐശ്വര്യം അവർ എനിക്കും കുടുംബത്തിനും അനുഗ്രഹമാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ളവർ മാതാപിതാക്കളെ ബാക്കി യായി ശുശ്രൂഷിക്കും.
മാതാപിതാക്കളെ വേണ്ടരീതിയിൽ ശുശ്രൂഷിക്കുന്ന മക്കളെ മാതാ പിതാക്കൾ അനുഗ്രഹിക്കും അവരുടെ മരണം വരെ അവർ മക്കളെ അനുഗ്രഹിച്ചുകൊണ്ടിരിക്കും. അത് മരിച്ചാലും മക്കൾക്ക് ആ അനുഗ്ര ഹവും ഓർമകളും നിലനിൽക്കും.
ചില ഭവനങ്ങളിൽ മാതാപിതാക്കൾക്ക് ഓരോ മക്കളുടെ വീട്ടിലും ഓരോ മാസമാണ് താമസത്തിന് കാലാവധിവച്ചിരിക്കുന്നത്.
ഓരോ മുപ്പതാം തിയതി ഒരു മകന്റെ വീട്ടിൽ നിന്നിറങ്ങിക്കൊള്ളണം അവിടന്ന് അടുത്ത മകന്റെ ഭവനത്തിലേക്ക് അടുത്ത മുപ്പതാം തിയതി അവിടന്ന് ഇറങ്ങി അടുത്ത വീട്ടിലേക്ക് ഇങ്ങനെ കയറി ഇറങ്ങി താമ സിക്കേണ്ട അവസ്ഥകൾ.
പറഞ്ഞതുപോലെ അയാൾ ചെയ്തു, അച്ചന്റെ അടുക്കൽച്ചെന്ന് സത്യ കുമ്പസാരം നടത്തി വി.കുർബാന അനുഭവിച്ചു. ഭാര്യയും മക്കളും എ ല്ലാവരുമായി രമ്യതയിലായി. ദൈവം അനുഗ്രഹിച്ച് അടുത്ത മാസം തന്നെ ഒരു മകളുടെ വിവാഹം ഉറപ്പിച്ചു. പിന്നെ പിറകെ പിറകെ മൂന്ന് വിവാഹങ്ങളും നടന്നു. ദൈവം ആ കുടുംബത്തെ അനുഗ്രഹിച്ചു. അവർ ദൈവത്തെ അറിയുന്ന ഒരു കുടുംബമായി ജീവിക്കുന്നു.
പുറ 21:15 തന്റെ അച്ഛനെയോ അമ്മയെയോ അടിക്കുന്നവൻ മരണ ശിക്ഷ അനുഭവിക്കണം.
ചില മക്കൾ പറയും എന്തിനാണ് ഞങ്ങളെ ഉണ്ടാക്കിയത് ഉണ്ടാക്കിയാൽ പോരാ ഞങ്ങളുടെ ആവശ്യങ്ങളും നടത്തിതരേണ്ടതായ ഉത്തര വാദിത്വം മാതാപിതാക്കൾക്കുണ്ട്.കണ്ണാണോ വളരുന്നത് കാലാണോ വളരുന്നത് എന്ന് നോക്കി അപ കടങ്ങൾ വരാതെ കാത്ത് സൂക്ഷിച്ച് ഒരു ചെറിയ പനി വരുമ്പോ ഴേക്കും എടുത്തുകൊണ്ടോടി ആശുപത്രിയിലെത്തിച്ച് രക്ഷപെ ടുത്തി സ്കൂളിലയച്ച് ഒരു ബാഗ് കുട പുസ്തകം മറ്റ് സാധനങ്ങൾ വാ ങ്ങാൻ നിവർത്തിയില്ലാതെ കഷ്ടപ്പെട്ട് വളർത്തിയ മക്കളാണ് ഇങ്ങനെ പറയുന്നത്.തന്റെ മുണ്ട് മടക്കി ഉടുത്ത് പട്ടിണികിടന്ന് വളർത്തിയ മക്കൾ. പറക്ക മുറ്റാറായപ്പോൾ ചോദിക്കുന്നു ഞങ്ങളെ സൃഷ്ടിച്ചത് എന്തിനെന്ന്. എത്ര സ്നേഹത്തോടെ കഴിയുന്ന കുടുംബമാണെങ്കിലും ശരി വിവാ ഹം കഴിച്ച് ഒരു പെണ്ണ് വീട്ടിൽ വരുമ്പോൾ തുടങ്ങും പ്രശ്നങ്ങൾ. എ ല്ലാവരും ഇല്ല ചിലരെങ്കിലും ഉണ്ടാകും.ഒരു വീട്ടിൽ രണ്ടെടുപ്പ്, കിണറ്റിൽ രണ്ട് ചാട്, രണ്ടും രണ്ട് മുറികളിൽ ഒരുവീട്ടിൽ തന്നെ രണ്ട് കുടുംബവും എന്തിനേറെ പറയുന്നു പിന്നെ നാശത്തിന്റെ വക്കിൽ ആ കുടുംബത്തെ എത്തിക്കാൻ പിശാചിന് ക ഴിയുന്നുണ്ട്.
അമ്മയും അപ്പനും വേറെ മുറികളിൽ. അവർക്ക് ചികിത്സ നൽകാനോ വേണ്ടതുപോലെ ഭക്ഷണം നൽകുന്നതിനോ മക്കൾ തയാറാകുന്നില്ല. ചിലപ്പോൾ തൊഴുത്തിലായിരിക്കും മാതാപിതാക്കൾ മക്കൾ ബംഗ്ലാ വിൽ താമസിക്കുമ്പോൾ അപ്പനും അമ്മയും ചായ്പിൽ കിടന്നുറങ്ങുന്നു. അവർ അവിടെ കിടന്ന് പ്രാകാതിരിക്കുമോ. അവരുടെ പ്രാക്ക് ഫലി ക്കാതിരിക്കുമോ. ഇത് നല്ലതിനാണോ.
ഇഷ്ടംപോലെ സ്വത്ത് ഉണ്ടായിട്ട് ഒരു കാര്യവുമില്ല. പാവപ്പെട്ടവനും ദ രിദ്രനും പത്തുരൂപ കൊടുക്കാത്തവന് എന്തെല്ലാം ഉണ്ടായിട്ടും ഒരു കാ ര്യവുമില്ല. ഈ ഭൂമിയിൽ മനുഷ്യന് കുറച്ചുനാൾ വസിക്കാൻ കുറച്ച് സമ്പത്ത് ദൈവം ദാനമായി തന്നിട്ടുണ്ട്. അത് ഇവിടുന്ന് പോകുമ്പോൾ കൊണ്ടുപോകുന്നില്ല. പിന്നെ എന്തിനാ ണ്. ഇങ്ങനെ പിശുക്കുന്നത്. അത്യാവശ്യം വേണ്ടത് ചിലവാക്കണം. മക്കൾക്ക് വേണ്ടതെല്ലാം ചെയ്യുക.പ്രാർത്ഥന യോഗത്തിനും പോകും. കൈയ്യടിച്ച് പാടും. പ്രാർത്ഥി ക്കും പ്രസംഗിക്കും. ഇതെല്ലാം ചെയ്യും. പക്ഷെ അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൻ എന്ന് പേര് കിടക്കുന്നു. എന്നിട്ടും ദരിദ്രന്റെ അതിര് മാന്താൻ പോകും. ഇഷ്ടംപോലെ സ്ഥലം ഉണ്ട് എന്നിട്ടും കുറ്റി മാറ്റി മാറ്റി കുഴിച്ചിടുന്നു. വഴിക്ക് ലം കൊടുത്തു. കുറച്ചുകഴിയുമ്പോൾ വീണ്ടും കുറേശെ കുറേശെ കുറ്റിയും കല്ലും ഇറക്കി ഇറക്കി വെക്കുന്നു എന്തിനുവേണ്ടി അന്യന്റെ അതിര് മാന്തിയാൽ അന്യന്റെ മുതൽ ആഗ ഹിക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നവന്റെ കൈയ് തള രും കൈകൊണ്ട് ചെയ്യുന്ന പാപം കൈയ്യും കാലുകൊണ്ട് ചെയ്യുന്ന പാപം കാലിനും, കണ്ണുകൊണ്ട് ചെയ്യുന്ന പാപം കണ്ണും. ഹൃദയം കൊണ്ട് ചെയ്ത പാപം ഹൃദയത്തിനും പ്രതിഫലം ലഭിക്കും. പക്ഷെ നമ്മൾ ആരോടും ശത്രുതയ്ക്കും പകരംവീട്ടാനും പോകണ്ട. ദൈവം പ്രവർത്തിക്കും. ആ ഇറക്കി വെക്കുന്ന കല്ലിൽ നോക്കി അത് കാണുമ്പോഴും ഓർക്കുമ്പോഴും പ്രാർത്ഥിച്ചാൽ മാത്രം മതി ദൈവം അടങ്ങിയിരിക്കില്ല അവരിൽ പ്രവർത്തിക്കും.അതിരുമാന്തുന്ന ഒരു സമ്പന്നൻ ഉണ്ടായിരുന്നു. പക്ഷെ അധികം നീണ്ടില്ല. രണ്ട് കൈകളും തളർന്നു. അവിഹിതത്തിലേക്ക് നടന്നവ ളുടെ കാലുകൾ തളർന്നു. തെറി പറഞ്ഞവന്റെ നാവ് പുഴുത്ത് മുറിച്ചു മാറ്റി. ദുഷ്ടത പ്രവർത്തിച്ചവന്റെ ഹൃദയം ഇടിപ്പ് നിന്നു. ഇങ്ങനെയാണ് ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ നമ്മൾ അല്പമെങ്കിലും മര്യാ ദയായി ജീവിക്കണം. മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം അവർക്ക് കിട്ടിയില്ലെങ്കിൽ അവരുടെ മക്കൾക്ക് അനുഭവിക്കേണ്ടിവരും. പുറ 20:5 എന്നെ പകക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാ മത്തെയും നാലാമത്തെയും തലമുറ വരെ മക്കളുടെ മേൽ സന്ദർശി ക്കുകയും എന്നെ സ്നേഹിച്ച് എന്റെ കല്പനകളെ പ്രമാണിക്കുന്നവർ ക്ക് ആയിരം തലമുറ വരെ ദയ കാണിക്കുകയും ചെയ്യും.’ മാതാപിതാക്കൾ എത്ര കൊള്ളരുതാത്തവരായാലും അവരുടെ തെറ്റു കൾ എത്ര വലുതായാലും അത് അവരുടെ അറിവില്ലായ്മ കൊണ്ടാണ് എന്നു മനസിലാക്കി അവരെ സ്നേഹിക്കണം. അവർ ഇനി എത്രനാൾ ജീവിക്കും പ്രായമാകുന്നവർ എന്തെങ്കി ലുമൊക്കെ ചിലച്ചുകൊണ്ടും പിറുപിറുത്തുകൊണ്ടും അതൊന്നും കണ്ടില്ല കേട്ടില്ല എന്നു ചിന്തിക്കുക.
അതേസമയം മാതാപിതാക്കൾ ഒന്ന് ചിന്തിക്കണം.നടക്കും.ഇനി ജീവിച്ചോടത്തോളം കാലം ഇനി ഒരിക്കലും ജീവിക്കില്ല. ഇനി ഒരു ജോലി ക്ക് പോകാനും പറ്റില്ല. അതിനാൽ മക്കൾക്ക് കീഴ്പ്പെടുക. അഹ ങ്കാരം ഇനി വേണ്ട എളിമ ധരിക്കുക. മക്കളുടെ സഹായമില്ലാതെ ഇനി ജീവിക്കാൻ പ്രയാസമാണ്. മക്കളോടും മരുമക്കളോടും ചീത്ത പറഞ്ഞാൽ അവർക്ക് ഇഷ്ടപ്പെടില്ല. തന്നെയുമല്ല വൈരാഗ്യവും വാശിയും ഉണ്ടാകും. വയസുകാലത്ത് സന്ധ്യയാകുമ്പോൾ മക്കളെ വിളിച്ചിരുത്തി പ്രാർത്ഥിച്ച് കുടുംബത്തിൽ ഉണ്ടാകുന്ന വിഷയങ്ങളിൽ മക്കളെ താങ്ങി നിർത്തി ഒരുമിച്ച് കൊണ്ടുപോകണം.
നമ്മിൽ വന്ന് വീഴരുത്. അവിടെയും പ്രാർത്ഥിക്കണം. 1 കൊറി 16:13,14 “ഉണർന്നിരിപ്പിന്റെ വിശ്വാസത്തിൽ നിലനിൽപിൻ. പുരുഷത്വം കാണിപ്പിൻ ശക്തിപ്പെടുവിൻ നിങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യുവിൻ. നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വീതം കൊടുക്കുമ്പോൾ എൽദോക്ക് 50 സെന്റും വർഗീസിന് 20 സെന്റും ആകരുത്. അവർതമ്മിൽ കടിപിടി കൂടാൻ തുടങ്ങും. രണ്ടും നിങ്ങളുടെ മക്കളല്ലേ, തരംതിരിവ് വേണ്ട. സങ്കീ 11:9 “വാർദ്ധക്യകാലത്ത് നീ എന്നെ തള്ളികളയരുതേ, ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ, ദൈവമേ അടുത്തതലമുസ്നേഹത്തിൽ റയോട് ഞാൻ നിന്റെ ഭൂജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവർത്തികളെയും അറിയിക്കുകയും വാർദ്ധക്യവും നരയും ഉള്ളകാലത്ത് എന്നെ ഉപേക്ഷിക്കരുതേ.’ എന്ന് ദൈവത്തോട് കരഞ്ഞ് പ്രാർത്ഥിക്കണം.സങ്കീ 90:10 “ഞങ്ങളുടെ ആയുഷ്കാലം 70 സംവൽസരം ഏറിയാൽ 80. അതിന്റെ പ്രതാപം പ്രയാസവും ദുഖവുമത്. അതിവേഗം തീരുക യും ഞങ്ങൾ പറന്നുപോവുകയും ചെയ്യുന്നു.’ഇത്രയും കാലം നമ്മുടെ ജീവിതത്തിൽ നാം തിന്നുകുടിച്ച് ഉറങ്ങി. സുഖമായി ജീവിച്ചു. നമുക്കുവേണ്ടി മാത്രം ജീവിച്ചു. ദൈവത്തിനു വേണ്ടി ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.എന്നാൽ ഇന്നുമുതൽ ഞാൻ കർത്താവിനും മറ്റുളവർക്കും വേണ്ടി ജീവിക്കും. മരിച്ചാലും കർത്താ വിനായി മരിക്കും. ഇങ്ങനെ തീരുമാനമെടുക്കുക.നമുക്ക് ഒരു പ്രത്യാശ വേണം. എപ്പോൾ മരിച്ചാലും എങ്ങനെ മരിച്ചാ ലും നിത്യജീവൻ എന്ന ആ മഹാകാര്യം ഓർമ്മയിരിക്കണം. അതാണ് നമ്മുടെ പ്രത്യാശ.മനുഷ്യന്റെ ആയുസ് എത്ര എന്ന് ആർക്കും പറയാൻ കഴിയില്ല. ഒരുപ ക്ഷെ ഇപ്പോൾത്തന്നെ ആകാം. നാളെ ആകാം. കുറച്ച് കഴിഞ്ഞിട്ടാ കാം. വർഷങ്ങൾ കഴിഞ്ഞിട്ടാകാം. എന്നായാലും കർത്താവിനോടു കൂടെ ആയിരിക്കണം.
നമ്മുടെ കർത്താവ് രണ്ടാമതു വരുമ്പോൾ മദ്ധ്യാകാശത്ത് പാറിപ റന്ന് അവനോടുകൂടെ വസിക്കണം. നമ്മൾ പ്രായം ചെല്ലുമ്പോൾ കീഴ്പെടുക. നമ്മുടെ കഴിവുകൾ എല്ലാം പോയി തന്നെ എണീ ക്കാനോ നടക്കാനോ കഴിയില്ല. മക്കളുടെ സഹായം വേണം. അത് എന്നും ഓർക്കുക.
കഴിയുന്നവർ മറ്റു രോഗികളായി കിടക്കുന്നവരെ സന്ദർശിക്കുക ആശ്വാസ വാക്കുകൾ പറയുകയും ചെയ്യുക. സാമ്പത്തിക സഹായം വേണ്ടവർക്ക് ചെയ്യുക. ഇനിയുള്ള കാലം നല്ല സമരിയക്കാരനായി അവരായിട്ട് ഫോൺ ചെയ്ത് അന്വേഷിക്കണം.കഴിഞ്ഞുപോയ കാലങ്ങളെ ഓർത്ത് വിലപിച്ച് കരയണ്ട. എല്ലാം ദൈവകരങ്ങളിലേക്ക് വിട്ടുകൊടുക്കുക. ഫിലി 4:13 “എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത നും മതിയായവനാകുന്നു.
ജീവിതത്തിൽ നന്മയും തിന്മയും ഇടകലർന്നതാണ്. ഇരുട്ടിന്റെ നിഴൽ ഒരിക്കലും മക്കൾ തമ്മിൽ വലുപ്പവ്യത്യാസമില്ല. മക്കൾ എല്ലാം മാ താപിതാക്കൾക്ക് ഒരുപോലെയാകണം. ഒരു വീതം നിങ്ങൾക്കും പറ ഞ്ഞുവെക്കണം. ചില ഭവനങ്ങളിൽ വീതം വെക്കുന്ന സമയത്ത് ആണ് അടിപിടി നടക്കുന്നത്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ദൈവഭയമില്ലാത്ത തുകൊണ്ടാണ്. പെൺമക്കൾക്ക് കൊടുക്കാൻ ഉള്ളത് കൊടുത്താണ് വിവാഹം ചെയ്തയക്കുന്നത്. എങ്കിലും വീതം വക്കുമ്പോൾ അവർ ക്കും ഉണ്ട് അവകാശം. ചിലരൊക്കെ വേണ്ടെന്ന് പറയും. ചിലർ മാക്സിമം പിടിച്ചു മേടിക്കും.
സ്ത്രീധനം കൊടുക്കാൻ നിയമമില്ല അതിന് തെളിവുമില്ലല്ലോ. അവ രും ഒരു വീതം സ്വത്തിന് അവകാശികളാണ്