Logo Below Image
Monday, February 3, 2025
Logo Below Image
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (67) 'കമ്പരുടെ കാവ്യചാതുരി' ✍പി. എം. എൻ. നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (67) ‘കമ്പരുടെ കാവ്യചാതുരി’ ✍പി. എം. എൻ. നമ്പൂതിരി

പി. എം. എൻ. നമ്പൂതിരി

കമ്പരുടെ കാവ്യചാതുരി

തമിഴ് കവിയായിരുന്ന കമ്പര്‍, രാമായണത്തിന് നല്‍കിയ വ്യാഖ്യാനമാണ് രാമാവതാരമെന്ന കമ്പരാമായണം. വാല്മീകി രാമായണത്തിന്റെ പദാനുപദ തമിഴ് വിവര്‍ത്തനമല്ല കമ്പരാമായണം.

കമ്പര്‍ ചൊല്ലിക്കൊടുത്തത് ഗണപതി ഭഗവാന്‍ ഒരൊറ്റ രാത്രികൊണ്ട് എഴുതി പൂര്‍ത്തിയാക്കിയതാണത്രേ കമ്പരാമായണം. ശ്രീരംഗത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്ര മണ്ഡപത്തിലിരുന്നാണ് കമ്പര്‍ താന്‍ രചിച്ച രാമായണം ആദ്യമായി ചൊല്ലിയത്.

കാളിയുടെ അവതാരമായിരുന്ന ലങ്കാലക്ഷ്മിയാണത്രെ ലങ്കയിലെത്തിയ ഹനുമാനെ ആദ്യമായി തടഞ്ഞത്. ഹനുമാന്റെ പ്രഹരമേറ്റ ലങ്കാലക്ഷ്മി ചോരഛര്‍ദിച്ചു വീണു.
അപ്പോൾ അവർക്ക് തന്റെ ഭൂതകാലം ഓര്‍മയിൽ വരുകയും ഹനുമാനെ സാദരം വണങ്ങി ഹനുമാന് ലങ്കയിലേക്ക് വഴി പറഞ്ഞുകൊടുക്കുകയും അതിനു ശേഷം കൈലാസത്തിലേയ്ക്ക് മടങ്ങിപ്പോയി എന്നാണ് ഐതിഹ്യം.

കൈലാസത്തിലെത്തിയ ശ്രീകാളി മഹാദേവനോട് തനിക്ക് രാമരാവണ യുദ്ധം കാണാനുള്ള ഭാഗ്യമുണ്ടായില്ലെന്ന് പറഞ്ഞു. അതിന് മഹാദേവൻ കൊടുത്ത ഉപദേശം ദ്രാവിഡദേശത്തു ചെന്ന് സ്വയംഭൂ ക്ഷേത്രത്തില്‍ അധിവസിക്കാനായിരുന്നു . കമ്പരായി ഞാൻ അവിടെ ജന്മമെടുക്കുമെന്നും അവിടെ വെച്ച് ഞാന്‍ രാമായണം രചിക്കാമെന്നും അതിനെ ആധാരമാക്കി പാവക്കൂത്ത് ആവിഷ്‌ക്കരിക്കാമെന്നും ഭഗവാൻ അരുളിചെയ്തു .

വൈകാതെ കാളി, തിരുവണ്ണനല്ലൂര്‍ സ്വയംഭൂലിംഗ ക്ഷേത്രത്തില്‍സാന്നിധ്യമുറപ്പിച്ചു. ക്ഷേത്രത്തിനടുത്ത് താമസമാക്കിയ വിധവയായ ചിങ്കാരവല്ലിയുടെ മകനായി മ
ഹാദേവന്‍ അവതരിച്ചു.

വിധവയായ ചിങ്കാരവല്ലിഅപവാദങ്ങള്‍ സഹിക്കാൻ വെയ്യാതെ കുഞ്ഞിനെ ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ ഉപേക്ഷിച്ചു.

പുത്രനില്ലാതെ സങ്കടപ്പെട്ടു കഴിഞ്ഞിരുന്ന ജയപ്പവള്ളന്‍ എന്ന പ്രതാപിയായ കൗണ്ടറാണ് പിന്നീട് ആ കുഞ്ഞിനെ വളര്‍ത്തിയത്. കൊടിമരക്കമ്പമരത്തിന്റെ ചുവട്ടില്‍ നിന്ന് കണ്ടെടുത്തതിനാല്‍ ‘കമ്പര്‍’ എന്ന് പേരിട്ടു.

അതിബുദ്ധിമാനും കവിയുമായിരുന്ന കമ്പര്‍ പിന്നീട് ചോളരാജാവിന്റെ സദസ്യനായി. കമ്പന്‍ പിന്നീട് രാജാവിന്റെ കവി സദസ്സില്‍ പ്രധാനിയായി തീർന്നു.

ഒരിക്കല്‍, കവി സദസ്സിലെ അംഗമായിരുന്ന ഒട്ടക്കൂത്തനോടും കമ്പരോടും രാമായണം തമിഴ് ഭാഷയില്‍ രചിക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. സേതുബന്ധനം വരെയുള്ള ഭാഗങ്ങള്‍ ഒട്ടക്കൂത്തനോടും യുദ്ധപ്രകരണം എഴുതാന്‍ കമ്പരോടുമാണ് ആവശ്യപ്പെട്ടത്. ഒട്ടക്കൂത്തന്‍ ആറുമാസം കൊണ്ട് തന്റെ ദൗത്യം പൂര്‍ത്തിയാക്കി. കമ്പരാകട്ടെ എഴുതിത്തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല . ഇക്കാര്യം രാജാവറിയുകയും പിറ്റേന്നു തന്നെ കൃതി സദസ്സില്‍ വായിക്കണമെന്ന് രണ്ടുപേരോടും ആവശ്യപ്പെടുകയും ചെയ്തു. ഒരു രാത്രികൊണ്ട് കവിതയെഴുതാനിരുന്ന കമ്പര്‍ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. കമ്പര്‍ ഉണര്‍ന്നപ്പോള്‍ രാമായണം മുഴുവനും എഴുതി വെച്ചിരിക്കുന്നതു കണ്ട് ആശ്ചര്യഭരിതനായകമ്പര്‍, അതെഴുതിയത് ഗണപതി ഭഗവാനാണെന്ന് മനസ്സിലാക്കി. കൃതിയുമായി സദസ്സിലെത്തി രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഇതാണ് കമ്പരാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യം.

പാവക്കൂത്തിന് ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു ആ കാവ്യത്തിലെ യുദ്ധകാണ്ഡരചന.

പി. എം. എൻ. നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments