Tuesday, January 14, 2025
Homeഅമേരിക്കദൈവത്തില്‍ നിന്നുള്ള ശിക്ഷയും രക്ഷയും (അദ്ധ്യായം 1) ✍ റവ. ഡീക്കൺ ഡോ. ടോണി...

ദൈവത്തില്‍ നിന്നുള്ള ശിക്ഷയും രക്ഷയും (അദ്ധ്യായം 1) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

അദ്ധ്യായം 1

ദൈവത്തില്‍ നിന്നുള്ള ശിക്ഷയും രക്ഷയും

ഇന്നു ലോകത്തില്‍ 2800-ഓളം സഭകള്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നു. സഭകളുടെ അടിസ്ഥാ പ്രമാണങ്ങളില്‍ പ്രധാനമായിട്ടുള്ള പ്രമാണം സത്യവേദപുസ്തകമാണ്. സകല തിരുവെഴുത്തും ദൈവശ്വാ സീയമാകയാല്‍ (2തിമോത്തി 3:16) അതില്‍ ഭിന്നത വരാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ മനുഷ്യന്‍ ഏതൊ രാത്മാവിനാല്‍ അതു രേഖപ്പെടുത്തിയോ, ആ പരിശുദ്ധാത്മാവിനു കീഴ്‌പ്പെടാതെ സ്വന്ത അഭിപ്രായങ്ങള്‍ കൂടി ദൈവവചനത്തോടു ചേര്‍ക്കുന്നതു കൊണ്ടാണ് ഭിന്ന അഭിപ്രായങ്ങളും ഭിന്ന സഭകളും ഉണ്ടായത്.

വേദവ്യാഖ്യാനത്തിന് വേദത്തിന്റെ പിന്‍ബലമാണ് ആവശ്യം. എന്തെന്നാല്‍ അപ്രമാദിത്വമുള്ളത് ദൈവത്തിനും ദൈവവചനത്തിനും മാത്രമാകുന്നു. അതായത്, ഒരു വചനം നാം പഠിക്കുമ്പോള്‍ അതിന്റെ ഒത്തുവാ ക്യവും നാം നോക്കണം. വേദപുസ്തകം പരിശുദ്ധാത്മാവിന്റെ ശബ്ദമാകയാല്‍ നമുക്ക് ദൈവം തന്നിരി ക്കുന്ന വിശ്വാസത്തിനനുസരണമായി ശിക്ഷയേയും രക്ഷയേയും കുറിച്ച് ചിന്തിക്കാം.
ആദ്യമായി സൃഷ്ടാവായ ദൈവത്തെക്കുറിച്ചു അല്പമായി പഠിക്കാം.

ദൈവം സകല പ്രപഞ്ചങ്ങളുടെയും കാരണഭൂതനാണ്. കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ സകലത്തേയും തന്റെ ഹിതത്തിന്റെ ആലോചനപോലെ താന്‍ സൃഷ്ടിച്ചിരിക്കുന്നു. അവയുടെ പരിപാലനവും തന്റെ അധികാരത്തിലും ശക്തി യിലും പെട്ടതാകുന്നു. വിവിധതരത്തിലുള്ള സൃഷ്ടികള്‍ക്കു വിവിധ തരത്തിലുള്ള അനുഗ്രഹവും താന്‍ പ്രദാനം ചെയ്തിരിക്കുന്നു.

ജീവന്‍, ആഹാരം, വളര്‍ച്ച, സഞ്ചാരശക്തി, ജ്ഞാനം, പ്രകാശം, വായു, വെള്ളം ഇങ്ങനെ അതാതു സൃഷ്ടികള്‍ക്കാവശ്യമുള്ളവ ദൈവം കൊടുത്തിരിക്കുന്നതിനെ പ്രപഞ്ച രക്ഷ അഥവാ സൃഷ്ടികളുടെ പൊതുപരിപാലനം എന്നു പറയുന്നു. ഭൂമിയിലുള്ളവയുടെ പരിപാലനത്തെക്കുറിച്ച് (സങ്കീ. 104:14) മുതല്‍ വിവരിച്ചിരിക്കുന്നു.
ദൈവം സൃഷ്ടാവാകയാല്‍ സൃഷ്ടിക്കുക, പരിപാലിക്കുക എന്നുള്ളത് തന്റെ സ്വഭാവമാകുന്നു. ദൈവത്തിന്റെ സ്വഭാവം ത്യജിപ്പാന്‍ ദൈവത്തിനു കഴികയില്ല.

(2തിമോത്തി. 2:13.) അനാദിയില്‍ തന്നെ സൃഷ്ടി ക്കാന്‍ തുടങ്ങുന്ന സകലത്തേയും കുറിച്ചു നിര്‍ണ്ണയം ചെയ്ത ശേഷമാണ് താന്‍ സൃഷ്ടികര്‍മ്മം നടത്തുന്ന ത്. തന്റെ നിര്‍ണ്ണയത്തെക്കുറിച്ച് വേദം തെളിവു തരുന്നു. (യെശ. 46:10) (സങ്കീ. 2:7). ഇതിന്റെ ഒത്തുവാക്യം (അപ്പൊ. പ്രവര്‍ത്തി 13:32-33) (റോമ. 8:28-29) (എഫേ. 3:11).
ദൈവനിര്‍ണ്ണയം അപ്രമാദിത്വമുള്ളതാണ്. അനാദ്യന്തമാണ്. ബുദ്ധിപൂര്‍വ്വമാണ്. സ്വതന്ത്രമാണ്. സര്‍വ്വസ്പര്‍ശകമാണ്. അവന്റെ നിര്‍ണ്ണയത്തിനു വിരുദ്ധമായി ഒന്നും സംഭവിക്കയില്ല. തന്റെ തിരഞ്ഞെടുപ്പും ആ അനാദിനിര്‍ണ്ണയത്തിനൊത്തവണ്ണമാണ്. (എഫേ. 1:4) (2തിമോത്തി, 1:9-10) (1കൊരി. 11:12) (റോമ. 11:33). തന്റെ മുന്നറിവില്‍ സൃഷ്ടികളുടെ വൈകല്യങ്ങള്‍ കണ്ടിട്ടും തന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല. അനാദിയില്‍ ഏതെങ്കിലും സൃഷ്ടികള്‍ നടത്തിയതായോ, വരാന്‍ പോകുന്ന നിത്യതയില്‍ എന്തെങ്കിലും സൃഷ്ടിക്കുന്നതായോ മനുഷ്യരായ നമുക്ക് വെളിപ്പെടുത്തി തന്നിട്ടില്ല.

നാം പഠിക്കുന്നത് ശിക്ഷയേയും രക്ഷയേയും കുറിച്ചാണല്ലോ. രക്ഷ എന്നാല്‍ എന്ത് എന്നു ചോദിച്ചാല്‍ ശിക്ഷയില്‍ നിന്നുള്ള വിടുതല്‍ എന്നു നാം പറയും. എന്നാല്‍ രക്ഷയെക്കുറിച്ചു വചനത്തില്‍ക്കൂടി നാം മനസ്സിലാക്കുമ്പോള്‍ വളരെ വിപുലമായ അര്‍ത്ഥം ഈ രണ്ടക്ഷരത്തിലടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാകും. രക്ഷ ശിക്ഷയില്‍ നിന്നുള്ള വിടുതലെങ്കില്‍ ശിക്ഷ എങ്ങിനെ ഉണ്ടായി. ശിക്ഷയെപ്പറ്റിയും വചനത്തില്‍ നിന്ന് നാം കാണണം.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments