Tuesday, July 15, 2025
Homeഇന്ത്യവോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ പട്ടികയിൽ പേര് പുതുക്കി 15 ദിവസത്തിനുള്ളിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ ലഭിക്കും

വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ (ഇപിഐസി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഒരു പുതിയ പ്രവർത്തന മാനദണ്ഡം (എസ്ഒപി) അവതരിപ്പിച്ചു. ആദ്യമായുള്ള വോട്ടർ എൻറോൾമെന്റ്, അല്ലെങ്കിൽ നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിലെ മാറ്റം എന്നിവ വോട്ടർ പട്ടികയിൽ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാകുന്നത് ‌ മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതു വരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിംഗ് പുതിയ സംവിധാനം ഉറപ്പാക്കും.

ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് SMS വഴി അറിയിപ്പുകൾ ലഭിക്കും. ഇതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ ആരംഭിച്ച ഇ സി ഐ നെറ്റ് പ്ലാറ്റ്‌ഫോമിൽ ഒരു സമർപ്പിത ഐ ടി മൊഡ്യൂൾ നടപ്പാക്കിയിട്ടുണ്ട്. പുതിയ ഐടി പ്ലാറ്റ്‌ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ഇ സി ഐ നെറ്റുമായി സംയോജിപ്പിക്കും. ഡാറ്റ സുരക്ഷ നിലനിർത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. ​​വിവേക് ​​ജോഷി എന്നിവരുടെ നേതൃത്വത്തിൽ വോട്ടർമാരുടെ സൗകര്യം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാ​ഗമായാണ് പുതിയ സംരഭം നടപ്പാക്കുന്നത്. വോട്ടർമാർക്ക് വേഗത്തിലും കാര്യക്ഷമമായും തിരഞ്ഞെടുപ്പ് സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാല് മാസത്തിനിടെ നിരവധി നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ