Sunday, April 12, 2026
Homeഇന്ത്യഅഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധന തുടരുകയാണ്. ഇതുവരെ 170 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹങ്ങള്‍ കൈമാറിയവരില്‍ നാല് പോര്‍ച്ചുഗീസ് പൗരന്മാരും 30 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു.

അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി രഞ്ജിതയുടെ ഡിഎന്‍എ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അഹമ്മദാബാദില്‍ തുടരുകയാണ്.

അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ വലത് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചത് മൂന്ന് മാസം മുമ്പ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികളും മൂന്ന് മാസം മുമ്പ് പൂര്‍ത്തീകരിച്ചതായി അന്വേഷണ സമിതി. അതേ സമയം ദുരന്തത്തില്‍ മരണപ്പെട്ട 190 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

157 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പറന്നുയര്‍ന്ന ഉടന്‍ തീ ഗോളമായി മാറിയ എയര്‍ ഇന്ത്യയുടെ 171 ബോയിങ് വിമാനത്തിന്റെ വലതു എഞ്ചിന്‍ മാര്‍ച്ചില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. അപകടകാരണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടേതാണ് കണ്ടെത്തല്‍. 2023 ജൂണിലാണ് അവസാനമായി വിമാനം പൂര്‍ണ സര്‍വീസ് നടത്തിയതെന്നും സമിതി കണ്ടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com