Thursday, May 2, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: 'പി. കെ. ബാലകൃഷ്ണൻ' ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘പി. കെ. ബാലകൃഷ്ണൻ’ ✍അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മലയാള സാഹിത്യത്തിലെ സുവർണ്ണ ഗോപുരങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ ഇനി ഞാൻ ഉറങ്ങട്ടെ ‘ എന്ന നോവലിന്റെ രചയിതാവായ പി കെ ബാലകൃഷ്ണന്റെ ഓർമ്മകളിലൂടെ…

ബഹുമുഖപ്രതിഭ എന്ന വാക്കിനെ അന്വർത്ഥമാക്കിയ വ്യക്തിത്വം.നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ചരിത്രകാരൻ, സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകൻ, സാഹിത്യ വിമർശകൻ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിൽ ചരിത്രമുദ്ര പതിപ്പിച്ച പി കെ.ബി.

കൈവച്ച എല്ലാ മേഖലയിലും തൻ്റേതായ ഒരിടം കണ്ടെത്തി. അവിടെയെല്ലാം ഏകാന്തപഥികനായി നിന്നുകൊണ്ട് വിസ്ഫോടനാത്മകമായ സാന്നിദ്ധ്യം ഉറപ്പിക്കുകയും ചെയ്തു.അങ്ങനെയൊരു വ്യക്തിയെ മലയാളത്തിൽ വേറെ കണ്ടെത്താൻ സാധിക്കില്ല.

1925 മാർച്ച്‌ 2ന് എറണാകുളം ജില്ലയിലെ എടവനക്കാട് എന്ന ഗ്രാമത്തിൽ ജനിച്ചു.. മുഴുവൻ പേര് പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻഎന്നായിരുന്നു..
എറണാകുളത്തെ മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഷ്ടിച്ചതിനെ തുടര്‍ന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവുമായി മുന്നോട്ട് പോയി.

പിന്നീട് രാഷ്ട്രീയ പ്രർത്തനം ഉപേക്ഷിച്ച അദ്ദേഹം കേരളകൗമുദിയിൽ ദീർഘകാലം പത്രാധിപസമിതയംഗം, കേരളഭൂഷണം, മാധ്യമം എന്നീ ദിനപത്രങ്ങളുടെ മുഖ്യപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

മഹാഭാരതം എന്ന ഇതിഹാസത്തെ അവലംബിച്ച് പി.കെ ബാലകൃഷ്ണൻ എഴുതിയ സ്വതന്ത്ര നോവലാണ് ഇനി ഞാൻ ഉറങ്ങട്ടെ. അമ്മയായ ദ്രൗപദിയുടെ ധർമരോഷത്തിൽനിന്ന് ഉണ്ടായ സ്ത്രീത്വത്തിന്റെയാകെ ദുഃഖം പ്രപഞ്ചത്തിന്റെ ഗദ്ഗദമായി മാറുന്ന കാഴ്ച ഇതിൽ കാണാം. കർണന്റെ സമ്പൂർണ ചിത്രം വരച്ചുകാട്ടാൻ നോവലിന് കഴിഞ്ഞിട്ടുണ്ട്.

ബാലകൃഷ്ണൻ പ്രധാനമായും അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ സാഹിത്യരംഗത്തുള്ള സംഭാവനകളിലൂടെയാണ്. ‘ശ്രീ നാരായണഗുരു ‘എന്ന സമാഹാരഗ്രന്ഥമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ചന്തുമേനോൻ ഒരു പഠനം, നോവൽ – സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ തുടങ്ങിയ പുസ്തകങ്ങൾ മലയാളസാഹിത്യത്തിന് ഗണ്യമായ മുതൽക്കൂട്ടാണ്. എഴുത്തച്ഛന്റെ കല ചില വ്യാസ ഭാരത പഠനങ്ങളും, പ്ലൂട്ടോ പ്രീയപ്പെട്ട പ്ലൂട്ടോ, ബാലകൃഷ്ണന്റെ ലേഖനങ്ങൾ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ രചനകൾ,1991 ഏപ്രില്‍ 3ന് അദ്ദേഹം അന്തരിച്ചു.

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments