Monday, November 25, 2024
Homeഇന്ത്യആദ്യ നാല് ഘട്ടങ്ങളിലെ പോളിങ് :451 ദശലക്ഷം പേർ ഇതുവരെ വോട്ട് ചെയ്തു

ആദ്യ നാല് ഘട്ടങ്ങളിലെ പോളിങ് :451 ദശലക്ഷം പേർ ഇതുവരെ വോട്ട് ചെയ്തു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ 66.95% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാല് ഘട്ടങ്ങളിൽ ഏകദേശം 451 ദശലക്ഷം പേർ വോട്ട് ചെയ്തു. . യോഗ്യരായ എല്ലാ വോട്ടർമാരിലേക്കും എത്തിച്ചേരുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ ഇടപെടലുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സിഇസി ശ്രീ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷൻ 5, 6, 7 ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിന് പോകുന്ന സംസ്ഥാനങ്ങളിലെ സിഇഒമാരോട് എല്ലാ വോട്ടർമാർക്കും വോട്ടർ വിവര സ്ലിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യാനും അവബോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചു.

വോട്ടർ ബോധവൽക്കരണ പരിപാടിയുടെ അനിവാര്യ ഘടകങ്ങളാണ് പങ്കാളിത്തവും സഹകരണവുമെന്ന് കമ്മീഷൻ ശക്തമായി വിശ്വസിക്കുന്നു. കമ്മിഷൻ്റെ അഭ്യർത്ഥന മാനിച്ച്, അവബോധപ്രവർത്തനങ്ങളിൽ വ്യത്യസ്ത സ്ഥാപനങ്ങളും സമൂഹത്തിൽ കാര്യമായ സ്വാധീനമുള്ള പ്രശസ്തരായ വ്യക്തികളും ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ പറഞ്ഞു. കൂടാതെ, ഉയർന്ന വോട്ടിംഗ് ശതമാനം ലോകത്തിന്, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ശക്തിയെക്കുറിച്ച് ഇന്ത്യൻ വോട്ടർമാരിൽ നിന്നുള്ള സന്ദേശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പങ്കാളികൾ നടത്തുന്ന വിവിധ വോട്ടർ ബോധവൽക്കരണ പരിപാടികളും കാമ്പെയ്‌നുകളും ഇനിപ്പറയുന്നവയാണ്:

1. പുഷ് എസ്എംഎസ്/ഫ്ലാഷ് എസ്എംഎസുകൾ, മൊബൈൽ ഉപയോക്താക്കൾക്കുള്ള ഔട്ട്ബൗണ്ട് ഡയലിംഗ് കോളുകൾ, ആർസിഎസ് (റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ്) സന്ദേശമയയ്‌ക്കൽ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ/അറിയിപ്പുകൾ എന്നിവയിലൂടെ ടെലികോം സേവന ദാതാക്കൾ ബന്ധപ്പെട്ട പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുന്നു.

2. ഐപിഎൽ മത്സരങ്ങളിലെ വോട്ടർ അവബോധം: നടന്നുകൊണ്ടിരിക്കുന്ന ഐപിഎൽ സീസണിൽ വോട്ടർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ബിസിസിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ക്രിക്കറ്റ് മത്സരങ്ങൾക്കിടെ വിവിധ സ്റ്റേഡിയങ്ങളിൽ വോട്ടർ ബോധവൽക്കരണ സന്ദേശങ്ങളും ഗാനങ്ങളും പ്രദര്ശിപ്പിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ചൊല്ലുന്ന വോട്ടർമാരുടെ പ്രതിജ്ഞയുടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശവും , വിവിധ ഐപിഎൽ വേദികളിൽ പ്രദർശിപ്പിക്കുന്നു . കൂടാതെ, വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ ക്രിക്കറ്റ് കമൻ്ററിയിൽ സംയോജിപ്പിച്ചിട്ടുമുണ്ട് . 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് 10 ഐപിഎൽ ടീമുകളിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ റെക്കോർഡ് ചെയ്ത വോട്ടർ ബോധവൽക്കരണ സന്ദേശങ്ങളുമുണ്ട് .

3. വോട്ടിംഗ് ദിനത്തെക്കുറിച്ചു വോട്ടർമാരെ അറിയിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി രാജ്യവ്യാപകമായി എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കൾക്കും ഒരു സന്ദേശം അയച്ചു.

4. പോളിംഗ് ദിവസം വാട്ട്‌സ്ആപ്പ് വ്യക്തിഗത സന്ദേശങ്ങൾ അയക്കുന്നു . വോട്ടെടുപ്പ് ദിവസങ്ങളിൽ യൂട്യൂബ്, ഗൂഗിൾ പേ, മറ്റ് ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ദൃശ്യമാകുന്ന ബാനറുകൾ വഴിയും അതിന്റെ പ്രശസ്തമായ ഡൂഡിൽ രൂപത്തിലൂടെയും ഗൂഗിൾ ഇന്ത്യ സംഭാവന ചെയ്യുന്നു.

5. റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ, അവരുടെ റീട്ടെയിൽ ശൃംഖലയിലൂടെ വോട്ടർ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്നു. അതിലൂടെ തിരഞ്ഞെടുപ്പ് ഉത്സവമായി ആഘോഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

6. രാജ്യത്തിൻ്റെ വിശാലവും വൈവിധ്യവുമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരാൻ പോസ്റ്റ് ഓഫീസുകളുടെയും ബാങ്കിംഗ് സ്ഥാപനങ്ങളുടെയും വിപുലമായ ശൃംഖല ഇ സി ഐ ഉപയോഗപ്പെടുത്തി

a) തപാൽ വകുപ്പിന് 1.6 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളും 1,000 എടിഎമ്മുകളും 1,000 ഡിജിറ്റൽ സ്ക്രീനുകളും ഉണ്ട്.
b) പൊതു-സ്വകാര്യ മേഖലയിലെ ബാങ്കിംഗ് സ്ഥാപനങ്ങളിലായി 1.63 ലക്ഷം ബാങ്ക് ശാഖകളും 2.2 ലക്ഷം എടിഎമ്മുകളും ഉണ്ട്.

7. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവുമായി സഹകരിച്ച്, “ചുനാവ് കാ പർവ്, ദേശ് കാ ഗർവ്” എന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ ലോഗോ ഐ ആർ സി ടി സി പോർട്ടലിലും ടിക്കറ്റുകളിലും സംയോജിപ്പിച്ചിരിക്കുന്നു.

8. എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും പൊതു ജനസമ്പർക്ക സംവിധാനത്തിൽ വോട്ടർ ബോധവൽക്കരണ അറിയിപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ കോച്ചുകളിൽ ലോഗോ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നു.

9. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവുമായി സഹകരിച്ച്, ഏകദേശം 16,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വോട്ടർ ബോധവൽക്കരണ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്.

10. സിവിൽ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച്, തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനുള്ള അഭ്യർഥനാ സന്ദേശം ഒരു വിമാന അറിയിപ്പ് രൂപത്തിൽ വിമാനക്കമ്പനികൾ നടത്തുന്നു. വിമാനങ്ങളുടെ സീറ്റ് പോക്കറ്റിൽ വോട്ടർമാർക്കുള്ള മാർഗനിർദേശ ഗൈഡുകൾ സൂക്ഷിക്കുന്നു. ഇതുകൂടാതെ, പല വിമാനത്താവളങ്ങളും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നുമുണ്ട് .

11. പൊതു സേവന അവബോധ (പിഎസ്എ) സിനിമയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള സിനിമാ തിയേറ്ററുകൾ കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ ചിത്രങ്ങളും തിരഞ്ഞെടുപ്പ് ഗാനവും (മേ ഭാരത് ഹൂം, ഹം ഭാരത് കെ മത്തദാ ഹെ )എന്നിവയും കൃത്യമായ ഇടവേളകളിൽ പ്രദർശിപ്പിക്കുന്നു .

12. അവസാന ലക്ഷ്യകേന്ദ്രത്തിലും വോട്ടിംഗ് ഉറപ്പാക്കുന്നതിന് ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാജ്യത്തിൻ്റെ വിദൂര കോണുകളിൽ സജ്ജീകരിച്ചിരിക്കുന്ന തനത് പോളിംഗ് സ്റ്റേഷനുകളെ കുറിച്ചും അവർ നേരിട്ട വെല്ലുവിളികളെ കുറിച്ചും സൻസദ് ടിവി ഹ്രസ്വചിത്രങ്ങൾ സൃഷ്ടിക്കുന്നു.

13. അമുലും മദർ ഡയറിയും മറ്റ് പാൽ സഹകരണ സംഘങ്ങളും തങ്ങളുടെ പാൽ കവറുകൾ ‘ചുനാവ് കാ പർവ്, ദേശ് കാ ഗർവ്’ എന്ന സന്ദേശത്തോടെ ബ്രാൻഡ് ചെയ്യാനും സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. പത്രങ്ങളിലെ അമുൽ ഗേൾ ടോപ്പിക്കൽ പരസ്യങ്ങളിലൂടെയും അമുൽ അതിൻ്റെ അവബോധപ്രവർത്തനങ്ങളിലൂടെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നു.

14. പ്രസാർ ഭാരതി: ബഹുമാനപ്പെട്ട രാഷ്ട്രപതി, ഉപരാഷ്ട്രപതി, ചീഫ് ജസ്റ്റിസ് തുടങ്ങിയ ഭരണഘടനാ സാരഥികളുടെ അഭ്യർഥന ഉൾപ്പെടെ വിവിധ ഹ്രസ്വചിത്രങ്ങൾ ദൂരദർശൻ നിർമ്മിച്ചിട്ടുണ്ട്.

15. മ്യൂസിക് ആപ്പ് സ്‌പോട്ടിഫൈ ‘പ്ലേ യുവർ പാർട്ട്’ എന്ന കാമ്പെയ്ൻ നടത്തുന്നു. അവർ അവരുടെ ആപ്പിൽ അച്ചടി പരസ്യങ്ങൾ നൽകുകയും തിരഞ്ഞെടുപ്പിനായുള്ള പ്ലേലിസ്റ്റുകൾ ഉൾപ്പെടുത്തുകയും ചെയ്തു.

16. റാപിഡോ എന്ന ബൈക്ക് ആപ്പ് ,വോട്ട് ചെയ്യുന്നതിനായി സൗജന്യ യാത്രയിലൂടെ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നു.

17. പേയ്‌മെൻ്റ് ആപ്പ് ഫോൺപേ , അവരുടെ ആപ്പിൽ വോട്ടർ ബോധവൽക്കരണ സന്ദേശം ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ വോട്ടർമാരെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

18. ഗ്രോസറി ആപ്പ് ബ്ലിങ്കിറ്റ് അതിൻ്റെ ലോഗോ തിരഞ്ഞെടുപ്പിനായി “ഇൻകിറ്റ്” എന്നാക്കി മാറ്റി. കൂടാതെ ആളുകളെ വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന “പുറത്ത് പോയി വോട്ട് ചെയ്യൂ” എന്ന ടാഗ്‌ലൈനും ഉൾപ്പെടുത്തി.

19. വോട്ടർമാർക്കിടയിൽ അവബോധം വളർത്തുന്നതിനായി ബുക്ക് മൈ ഷോ “ആജ് പിക്ചർ നഹി, ബിഗ്ഗർ പിക്ചർ ദേഖോ” എന്ന പേരിൽ ഒരു സംയോജിത കാമ്പെയ്ൻ ആരംഭിച്ചു.

20. മെയ്ക് മൈട്രിപ്പ് എന്ന ആപ്പ് ‘മൈ വോട്ട് വാലാ ട്രിപ്പ് ‘ എന്ന പേരിൽ ഒരു കാമ്പെയ്ൻ നടത്തുന്നു. അതിൽ വോട്ടുചെയ്യാൻ പോകുന്ന പൗരന്മാർക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

21. ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളായ സൊമാറ്റോ ,സ്വിഗ്ഗി എന്നിവ അവരുടെ പ്ലാറ്റ്‌ഫോമുകളിലൂടെയും സാമൂഹ്യ മാധ്യമ പ്രവർത്തനങ്ങളിലൂടെയും വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു.

22. ടാറ്റ ഗ്രൂപ്പിൻ്റെ ഉപഭോക്തൃമൊബൈൽ ആപ്പായ ടാറ്റ ന്യൂ ആപ്പ്, അതിൻ്റെ ഹോംപേജിൽ “കാസ്റ്റ് യുവർ വോട്ട്” എന്ന ആനിമേറ്റഡ് ബാനർ അവതരിപ്പിക്കുന്നു. കൂടുതൽ സംരംഭങ്ങൾ നടക്കുന്നുണ്ട്.

23. വിവിധ തരത്തിൽ സന്ദേശമയയ്‌ക്കൽ (ഇൻ-ആപ്പ്, ഇമെയിലുകൾ, പുഷ് അറിയിപ്പുകൾ), പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള യാത്രകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വോട്ടർ ബോധവൽക്കരണ സന്ദേശങ്ങൾ വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ഊബർ ഇന്ത്യ വോട്ടർമാരിലേക്ക് എത്തിച്ചേരുന്നു.

24. വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അർബൻ കമ്പനി ‘ഐ ഹാവ് വോട്ടഡ് കാമ്പയിൻ’ ആരംഭിച്ചു.

25. ഔട്ട്ബൗണ്ട് കോളുകൾക്കിടയിൽ വോട്ടർ ബോധവത്കരണ സന്ദേശങ്ങൾ പ്രദർശിപ്പിച്ച് ട്രൂകോളർ അതിൻ്റെ രൂപ മാതൃക മെച്ചപ്പെടുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments