കോട്ടയ്ക്കല്‍. പുതുതലമുറയിലെ എഴുത്തുകാര്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ എഴുത്തുപുര സാഹിത്യക്യാംപ് അധ്യാപക ഭവനില്‍ തുടങ്ങി. എഴുത്തുകാരന്‍ ഡോ.കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എ.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.കെ.കെ.ബാലചന്ദ്രന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ എന്‍.പ്രമോദ് ദാസ്, അജിത് കൊളാടി, സ്‌റ്റേറ്റ് കൗണ്‍സിലര്‍ കെ.പി.രമണന്‍, തിരൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എ.ഷറഫുദ്ദീന്‍, ക്യാംപ് ഡയറക്ടർ കെ.പത്മനാഭൻ, ആര്യന്‍ ടി.കണ്ണനൂര്‍, സുധ തെക്കേമഠം, വി.നൂറ, സി.സാന്ദീപനി, മുഹമ്മദ് അബ്ബാസ്, ഇ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തുടര്‍ന്ന് ക്യാമ്പംഗങ്ങളുടെ കലാപരിപാടികള്‍ നടന്നു. ഇന്ന് സി.ഹരിദാസന്റെ യോഗ പരിശീലനത്തോടെ ക്യാംപ് തുടങ്ങും.
ക്യാംപംഗങ്ങളുടെ രചനകള്‍ നിരൂപകന്‍ ഡോ.ഉണ്ണി ആമപ്പാറയ്ക്കല്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ ഡോ.കെ. ബാബുരാജന്‍ എന്നിവര്‍ അവലോകനം ചെയ്യും. തുടര്‍ന്ന് കവിതയിലെ താളത്തെപ്പറ്റി രാജാനന്ദ് കാറല്‍മണ്ണ ക്ലാസെടുക്കും.
— – – – – – –