Thursday, December 26, 2024
Homeകേരളംമയക്കുമരുന്ന്, മോഷണ കേസ് പ്രതി പിടിയിൽ

മയക്കുമരുന്ന്, മോഷണ കേസ് പ്രതി പിടിയിൽ

കോട്ടയ്ക്കൽ.—സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒട്ടേറെ മയക്കുമരുന്ന്, മോഷണ കേസുകളിൽ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര സലീമിനെ (വെബ്ലി സലീം – 44 ) യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് കാരാൻമയിലിന്റെ നേതൃത്വത്തിലുള്ള സംഘം പന്നിയങ്കരയിൽ വച്ച് അറസ്റ്റുചെയ്തത്.

പൊലീസ് പറയുന്നത്: എംഡിഎംഎ പോലുള്ള മാരക ലഹരിവസ്തുക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാന കണ്ണിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമാണ് ഇയാൾ. കോട്ടയ്ക്കൽ സ്റ്റേഷനിൽ നേരത്തേ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി 25 വർഷമായി കോടതി നടപടികളിൽ നിന്നു ഒളിഞ്ഞുമാറി നടക്കുകയായിരുന്നു. മോഷണക്കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയവെയാണ് ഇപ്പോൾ പിടിയിലായത്. മലപ്പുറം കോടതിയിൽ ഹാജരാക്കി.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments