സുജിത്രാബാബുവിന്റെ അക്ഷരമാല്യം എന്ന കൃതി അങ്കമാലി വ്യാപാരഭവനിൽ പ്രശസ്ത ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറവും പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് ബാറ്റൺ ബോസും ചേർന്ന് നിർവ്വഹിച്ചു. മഞ്ജരി ബുക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ്, മഴവിൽ മനോരമ ഫെയിം സുബീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മുതിർന്നവരും ചെറുപ്പക്കാരുമായ 111പേരുടെ ബുക്കുകൾ മഞ്ജരി ബുക്സ് സംഘടിപ്പിച്ച സെൽഫ് ബുക്ക് ഫെസ്റ്റിൽ സിപ്പി പള്ളിപ്പുറം മാഷ് ഉദ്ഘാടനം നിർവഹിച്ച വേദിയിൽ പ്രകാശനം നടത്തി. കേരളത്തിലെ പതിനാലു ജില്ലകളിലെയും അക്ഷര സ്നേഹികളെ കോർത്തിണക്കി ചിട്ടയായ രീതിയിൽ സമയ ക്ലിപ്തത പാലിച്ചു നടന്ന പരിപാടി മഞ്ജരി ചീഫ് എഡിറ്റർ പൈമ പ്രദീപിന്റെ സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.