Sunday, December 22, 2024
Homeസ്പെഷ്യൽമഹാവീർ ജയന്തി ✍ ജിഷ ദിലീപ് ഡൽഹി

മഹാവീർ ജയന്തി ✍ ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ്

കഴിഞ്ഞ ഏപ്രിൽ 21 ഞായറാഴ്ച ലോകമെമ്പാടുമുള്ള ജൈന സമൂഹങ്ങൾക്കിടയിൽ ആഘോഷിക്കപ്പെട്ട,മഹാവീർ ജയന്തിയെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.

വിശുദ്ധ ചൈത്ര മാസത്തിലെ പതിമൂന്നാം ദിവസമാണ് ജൈന സമൂഹം തങ്ങളുടെ അവസാന ആത്മീയ ഗുരുവായ മഹാവീരന്റെ സ്മരണ ആഘോഷിക്കുന്നത്. ഈ ദിവസം രഥയാത്ര എന്ന് വിളിക്കുന്ന, തെരുവുകളിൽ ശക്തമായ ഘോഷയാത്ര നടത്തുന്നു. മതപരമായ സ്തുതികൾ ആലപിച്ചുകൊണ്ട് ആദരിക്കുന്നതോടൊപ്പം, പ്രാർത്ഥനയിലൂടെ ഐശ്വര്യവും സമാധാനപൂർണവുമായ ജീവിതത്തിനുള്ള അനുഗ്രഹവും തേടുന്നു. കൂടാതെ ജീവകാരുണ്യത്തിന്റെ പ്രമേയവുമായി ഈ ദിനം വർണ്ണിച്ചിരിക്കുന്നു.

മഹാവീരന്റെ ത്യാഗം, എളിമ, സ്നേഹം അനുകമ്പ, സദ്ഗുണം, പ്രഭാഷണങ്ങൾ എന്നിവ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ ദിവസം ആരാധകർ ചെലവഴിക്കുന്നത്. ഈ ദിവസത്തെ പ്രത്യേക പ്രാധാന്യം ബീഹാറിലെ ജനങ്ങൾക്കാണ് കാരണം ഈ സ്ഥലം മഹാവീരന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു.

ചൈത്ര മാസത്തിലെ ചന്ദ്ര ചക്രമനുസരിച്ച് അദ്ദേഹത്തിന്റെ ജനനം അർദ്ധ ചന്ദ്രന്റെ പതിമൂന്നാം ദിവസത്തിൽ ആണ്. 24 തീർത്ഥങ്കരരിൽ അവസാനത്തെ ആളാണെന്നതും മനുഷ്യരാശിക്ക് സമാധാനമേകുന്ന അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായാണ് ഈ ദിനം ആഘോഷിക്കുന്നത്.

മഹാവീര അനുഗ്രഹത്തിനായി ഭക്തർ ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും, ജലവും പാലും ഉപയോഗിച്ച് അഭിഷേകം നടത്തുകയും ചെയ്യുന്നു. ജൈന കുടുംബങ്ങൾ സ്വാദിഷ്ടമായ വിരുന്നു തയ്യാറാക്കുന്നുണ്ടെ ങ്കിലും ഈ ദിനത്തിലെ അന്നത്തെ പ്രധാന പലഹാരങ്ങളാണ് ഖീറും ലഡുവും.

സത്യസന്ധത, അഹിംസ, മോഷ്ടിക്കരുത്, ബ്രഹ്മചര്യം, അപരിഗ്രഹം (ഭൗതികവസ്തുക്കളോടുള്ള അടുപ്പം ഒഴിവാക്കുക) മഹാവീരന്റെ പഠിപ്പിക്കലുകളെ അടിസ്ഥാനമാക്കിയിട്ടുള്ള ജൈനമതത്തിലെ അഞ്ചു പ്രധാന തത്വങ്ങളാണ് ഇവ.

ബീഹാറിലെ കുണ്ഡല ഗ്രാമത്തിൽ ത്രിസാല രാഞ്ജിയുടെയും സിദ്ധാർഥ രാജാവിന്റെയും മകനായി അദ്ദേഹം ജനിച്ചു. മാതാപിതാക്കൾ കുട്ടിക്ക് വർദ്ധമാൻ എന്ന പേര് നൽകി

ലൗകിക സുഖങ്ങളിൽ ആകൃഷ്ടനാകാതിരുന്ന അദ്ദേഹം തന്റെ 30മത്തെ വയസ്സിൽ കുടുംബവും ചുമതലകളും രാജ്യവും ഉപേക്ഷിച്ചു. തന്റെ അസ്ഥിത്വത്തിന് പിന്നിലെ അർത്ഥം കണ്ടെത്താം എന്ന പ്രതീക്ഷയിൽ ശാന്തിയും സമാധാനവും കൈവരിക്കുന്നതിനായി 12 വർഷം കാട്ടിൽ കഠിന തപസ്സ് ചെയ്തു. ജൈനമതമനുസരിച്ച് സർവ്വജ്ഞാനം എന്നും ഇതിന് അർത്ഥമുണ്ട്.

ദരിദ്രർക്ക് ഭക്ഷണം നൽകാനും, ആവശ്യമുള്ളവർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യാനും, വിശ്വാസികൾ അനുകമ്പയോടുകൂടി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ഈ ദിനം വിശ്വാസികൾ അനുഷ്ഠിക്കുന്ന കർശനമായ ഉപവാസത്തിലൂടെ മനസ്സിനേയും, ശരീരത്തേയും ശുദ്ധീകരിക്കുന്നതോടൊപ്പം, ജൈനമത തത്വങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള മാർഗവുമായാണ് ഇതിനെ കാണുന്നത്.

ജൈനമതത്തിലെ ധർമ്മത്തിന്റെ അന്തസത്ത പ്രചരിപ്പിക്കുന്ന ആചാര്യനാണ് ജൈനമത സ്ഥാപകനായ മഹാവീരൻ.

🙏
ജിഷ ദിലീപ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments