സ്നേഹ സന്ദേശം
☘️🥀💚💚💚🥀☘️
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
🌺”നല്ലവണ്ണം പൂത്തു നിൽക്കുന്ന വൃക്ഷത്തിൻ്റെ സുഗന്ധം ദൂരത്തേക്ക് വീശുന്നതുപോലെ പുണ്യകർമ്മങ്ങളിലൂടെ സുഗന്ധം ദൂരത്തേക്ക് വീശുന്നു.”🌺
– മഹാനാരായണോപനിഷത്ത്.
ഈ ഭൂമിയിലെ സകലചരാചരങ്ങൾക്കുമൊപ്പം പിറവികൊണ്ട മനുഷ്യ ജന്മങ്ങളിൽ ഒരാൾ..
അതാണ് നാം ഓരോരുത്തരും..
എന്തിനാണ് മനുഷ്യനായി ഈശ്വരൻ ജന്മം നൽകിയിരിക്കുന്നത് എന്ന ചോദ്യം ചിലപ്പോഴെങ്കിലും സ്വയം ചോദിക്കാത്തവരുണ്ടാവില്ല..!
വിജയവും സന്തോഷവും കൂടെയുള്ള നിമിഷങ്ങളിൽ ഈ ജീവിതം ലഭിച്ചതിൽ സന്തുഷ്ടരായിരിക്കുകയും ദു:ഖങ്ങളും പരാജയങ്ങളും വരുമ്പോൾ മനസ്സിൽ എന്തിനാണ് ഈ ജന്മം എന്ന ചോദ്യമുയരുകയും ചെയ്യും..
ജീവിതത്തിൻ്റെ
പൊരുളെന്തെന്നറിയുമ്പോൾ
ശാന്തമായ മനസ്സോടെ യാത്ര തുടരുവാനാകുന്നു..
എന്തിനാണ് സർവ്വേശ്വരൻ നിന്നെ സൃഷ്ടിച്ചത് എന്ന ചോദ്യത്തിന്
വിശുദ്ധ ബൈബിൾ ഉത്തരം നൽകുന്നതിങ്ങനെ..
“സൽപ്രവൃത്തികൾക്കായിട്ടല്ലോ നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്…”
നന്മ ചെയ്യുന്നതിനായി സൃഷ്ടിക്കപ്പെട്ടവർ..!
സഹജീവികൾക്കായി ചെയ്യുന്ന ഒരു ചെറിയ സഹായമോ…
ഒരു നല്ലവാക്കോ…
ഒരു സാന്ത്വന സ്പർശമോ..
എല്ലാം സൽപ്രവൃത്തികൾ തന്നെ..
🌿” നല്ലവാക്കുകൾ പറയാനായില്ലെങ്കിൽ
മൗനമായിരിക്കുക..
നാവിൻമുനയാൽ കുത്തിനോവിക്കാതിരിക്കുന്നതും സൽപ്രവൃത്തികളിൽ
ഒന്നാണ്.”🌿
എന്ന ഉദ്ധരണി ഓർത്തുവെക്കാം..
പൂത്ത് നിൽക്കുന്ന വൃക്ഷത്തിൻ്റെ സുഗന്ധം ദൂരേയ്ക്ക് വീശുന്നതുപോലെ
നല്ലവാക്കുകളിലൂടെ നല്ല പ്രവൃത്തികളിലൂടെ സുഗന്ധം പകരുവാൻ പരിശ്രമിക്കാം…
ഓരോ പ്രഭാതത്തിലും സ്നേഹാശംസകൾ നേർന്നു കൊണ്ട് സൗഹൃദങ്ങളെത്തേടിയെത്തുന്നവരാണ് നാം…
പൊൻപുലരിയിൽ സുഗന്ധമായി…
പൂത്ത് നിൽക്കും പൂമരമായി..
ഏവർക്കും നന്മകൾ നേരുന്നു
ശുഭദിനാശംസകൾ